Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചരിത്രത്തെ മിമിക്രിവൽകരിക്കുന്നത് ശരിയല്ല; കമ്മാരസംഭവത്തിന്റെ പ്രദർശനം നിർത്തി വയ്ക്കണമെന്ന് ഫോർവേഡ് ബ്ലോക്

ചരിത്രത്തെ മിമിക്രിവൽകരിക്കുന്നത് ശരിയല്ല; കമ്മാരസംഭവത്തിന്റെ പ്രദർശനം നിർത്തി വയ്ക്കണമെന്ന് ഫോർവേഡ് ബ്ലോക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച 'കമ്മാരസംഭവം' എന്ന ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നു ഫോർവേർഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കും. ചരിത്രത്തെ മിമിക്രിവൽക്കരിക്കുന്നതു ശരിയായ സർഗാത്മക പ്രവൃത്തിയല്ല.

ചിത്രത്തിൽ കമ്മാരനോടു കേരളത്തിൽപ്പോയി പാർട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ അങ്ങനൊന്നില്ല. കമ്മാരന്റെ പാർട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോർവേർഡ് ബ്ലോക്കിന്റെ കൊടിയാണ്. ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ടെന്നും ദേവരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP