Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗീതു മോഹൻദാസിന്റെ അടുത്ത ചിത്രം മലയാളത്തിൽ; അക്‌ബറിനെ തേടിയുള്ള മുല്ലക്കോയുടെ യാത്രയുടെ കഥയുമായി നടി; ഇൻഷാ അള്ളാഹ് ഹിന്ദിയിലും റിലീസ്

ഗീതു മോഹൻദാസിന്റെ അടുത്ത ചിത്രം മലയാളത്തിൽ; അക്‌ബറിനെ തേടിയുള്ള മുല്ലക്കോയുടെ യാത്രയുടെ കഥയുമായി നടി; ഇൻഷാ അള്ളാഹ് ഹിന്ദിയിലും റിലീസ്

ടിയും അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ നേടിയ സംവിധായകയുമായ ഗീതു മോഹൻദാസ് ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രം ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ചു. ഇൻഷാ അള്ളാഹ് എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഗീതുവാണ്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായിരുന്ന ലയേഴ്‌സ് ഡയസിന് ശേഷം ഗീതുമോഹൻദാസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. മുല്ലക്കോയുടെ അക്‌ബറിനെ തേടിയുള്ള യാത്രയാണ് ഇൻഷാ അള്ളാഹ്. ലക്ഷദ്വീപ്, മുംബൈ എന്നിവിടങ്ങളാണ് സിനിമയ്ക്ക് ലൊക്കേഷനുകളാകുന്നത്

ഗീതുവിന്റെ ഭർത്താവും പ്രശസ്ത സംവിധായകനുമായ രാജീവ് രവി ആണ് ചിത്രത്തിന് ക്യാമറ ചെയ്യുന്നത്. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഗീതുവിന്റെ ലയേഴ്‌സ് ഡയസിന് പിന്നിൽ പ്രവർത്തിച്ച ടീം തന്നെയാണ് ഇത്തവണയും തന്നോടൊപ്പമുള്ളതെന്ന് ഗീതു വ്യക്തമാക്കി. ചിത്രത്തിലെ നായകൻ ആരാണെന്ന് വെളിപ്പെടുത്താതെ ഗീതു അത് ഒരു വലിയ സർപ്രൈസ് ആവുമെന്ന് അറിയിച്ചു. ചിത്രം ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറങ്ങും

ദൃശ്യം സുഡാൻസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗോവയിൽ സംഘടിപ്പിച്ച സ്‌ക്രീൻ റൈറ്റേഴ്‌സ് 2015ൽ തെരഞ്ഞെടുത്ത ആദ്യ മലയാള സിനിമ തിരക്കഥയാണ് ഇൻഷാ അള്ളാഹ്.കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഗീതു മോഹൻദാസ് സംവിധാന രംഗത്തേയ്ക്കു എത്തുന്നത്.

ഇതിനു ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ് ദേശീയ പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. വിദേശങ്ങളിലെ പ്രശസ്ത ചലച്ചിത്രമേളകളിലും ലയേഴ്‌സ് ഡയസ് പ്രദർശിപ്പിച്ചിട്ടുണ്ട്. ലയേഴ്‌സ് ഡയസിന്റെ അണിയറ പ്രവർത്തകർ തന്നെയാകും പുതിയ ചിത്രത്തിലും അതേ സമയം ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. മുല്ലക്കോയയുടെ അക്‌ബറിനെ തേടിയുള്ള യാത്രയായിരിക്കും സിനിമയെന്ന് ഗീതുപറഞ്ഞു. അടുത്ത മഴക്കാലത്ത് ചിത്രീകരണം തുടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP