Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രജനീകാന്തിന്റെ കട്ട ഫാനായി ആര്യ വെള്ളിത്തിരയിൽ; മറവിക്കാരനായ രജനികാന്തിന്റെ കഥപറയുന്ന ചിത്രം 'ഗജിനികാന്ത്' ടീസർ കാണാം

രജനീകാന്തിന്റെ കട്ട ഫാനായി ആര്യ വെള്ളിത്തിരയിൽ; മറവിക്കാരനായ രജനികാന്തിന്റെ കഥപറയുന്ന ചിത്രം 'ഗജിനികാന്ത്' ടീസർ കാണാം

മിഴ്നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്ന 'ഗജിനികാന്തിന്റെ ടീസർ ഇറങ്ങി. ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഒരു കട്ട രജനികാന്ത് ഫാനായാണ് ആര്യ എത്തുന്നത്. രജനികാന്ത് എന്നു തന്നെയാണ് കഥാപാത്രത്തിന്റെ പേര്.ചിത്രത്തിൽ സയേഷാ സൈഗാളാണ് നായിക.

ചിത്രത്തിൽ കഥാപാത്രമായ ആര്യയ്ക്ക് രജനിയുടെ ആരാധകനായ പിതാവ് രജനികാന്ത് എന്ന് പേരിടുന്നു. കഥാപാത്രമായ രജനികാന്തിന് പ്രശ്‌നമുണ്ട്. മറവി, ആ മറവി തന്നെയാണ് പലപ്പോഴും രജനികാന്തിന്റെ ജീവിതത്തിലെ ഒട്ടു മിക്ക പ്രശ്‌നങ്ങൾക്കും കാരണമാകുന്നത്.

ആര്യയ്‌ക്കൊപ്പം കരുണാകരൻ, സതീഷ്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.സം വിധാനം സന്തോഷ് പി ജയകുമാർ. സംഗീതം ബാലമുരളി ബാലു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP