Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയുടെ സൂപ്പർഹിറ്റ് ചിത്രം കത്തി ബോളിവുഡിലെത്തിക്കാൻ സഞ്ജയ് ലീലാ ബൻസാലി; ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബൻസാലി പ്രൊഡക്ഷൻസ്

വിജയുടെ സൂപ്പർഹിറ്റ് ചിത്രം കത്തി ബോളിവുഡിലെത്തിക്കാൻ സഞ്ജയ് ലീലാ ബൻസാലി; ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബൻസാലി പ്രൊഡക്ഷൻസ്

മിഴിൽ സൂപ്പർ ഹിറ്റായി മാറിയ വിജയ് ചിത്രം കത്തി ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് സഞ്ജയ് ലീലാ ബൻസാലി.എ.ആർ മുരുകദോസുമായി വിജയ് കൈകോർത്ത രണ്ടാമത്തെ ചിത്രത്തിന്റെ ഹിന്ദിയിൽ ഒരുക്കാനുള്ള അവകാശം നേടി. തമിഴിൽ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം ഹിന്ദിയിൽ ബൻസാലിയാണോ സംവിധാനം ചെയ്യുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബൻസാലി പ്രൊഡക്ഷൻസാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നാല് ദേശീയ പുരസ്‌കാരങ്ങൾ നേടിയ സഞ്ജയ് ലീല ബൻസാലി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. സാവരിയ, ഗോലിയോൺ ക രാസ്ലീല, റാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ബൻസാലി ഒരു തമിഴ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കില്ലാടി നമ്പർ150 എന്ന പേരിൽ ഈ ചിത്രം 2017ൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിരഞ്ജീവി നായകനായ ചിത്രം സംവിധാനം ചെയ്തത് വിവി വിനായകയായിരുന്നു. കാജൽ അഗർവാളാ യിരുന്നു നായിക. 2014 ഒക്ടോബറിൽ റിലീസ് ചെയ്ത കത്തിയിൽ സാമന്തയായിരുന്നു നായിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP