Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിവിൻ പോളിക്ക് എട്ടിന്റെ പണി! ഒരു നിവിൻ പോളി ചിത്രം എങ്ങനെയുണ്ടാക്കാം? രസകരമായ വീഡിയോ കാണാം

നിവിൻ പോളിക്ക് എട്ടിന്റെ പണി! ഒരു നിവിൻ പോളി ചിത്രം എങ്ങനെയുണ്ടാക്കാം? രസകരമായ വീഡിയോ കാണാം

ലയാളം യുവാക്കളുടെ മനസിൽ നിവിൻ പോളി എന്ന നായകൻ ഇടം പിടിച്ചത് നാടൻ പ്രേമത്തിൽ അഭിനയിച്ചു കൊണ്ടാണ്. മിക്ക നിവിൻ ചിത്രങ്ങളിലും ഒരേ ചേരുവയാണോ എന്ന സംശയം പ്രേമം പുറത്തിറങ്ങിയതോടെ എല്ലാവരും ചോദിച്ചു തുടങ്ങിയിരുന്നു. എന്നാൽ, ആവർത്തന പ്രേമേയങ്ങളിൽ നിന്നും നിവിൻ മാറേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലാണ് ഒരു സംഘം യുവാക്കളുടെ സ്പൂഫ് വീഡിയോ.

ഒരു നിവിൻ പോളി ചിത്രത്തിന്റെ ചേരുവകളെന്തൊക്കെയന്ന് വീഡിയോയിലൂടെ കാണിച്ചു തരികയാണ് ഒരു സംഘം ചെറുപ്പക്കാർ. പ്രേമം, ഒരു വടക്കൻ സെൽഫി, 1983 തുടങ്ങിയ നിവിൻ പോളിയുടെ ചിത്രങ്ങളിലെ രംഗങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കുകയാണ് ഇവർ ചെയ്തിരിക്കുന്നത്. നിവിൻ ചിത്രങ്ങളിൽ സ്ഥിരം കാണുന്ന കൂട്ടുകെട്ടുകളും സൈക്കിളും പൈങ്കിളി പ്രേമവുമെല്ലാം പരിഹാസത്തിന്റെ രൂപത്തിൽ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നു.

വീഡിയോ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP