Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിന്ധു നടീതട സംസ്‌ക്കാര കാലഘട്ടത്തിലെ പ്രണയ കഥയുമായി മോഹൻജുദാരോ; ഹൃത്വിക്ക്-പൂജ ഹെഡ്ജ ജോഡി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

സിന്ധു നടീതട സംസ്‌ക്കാര കാലഘട്ടത്തിലെ പ്രണയ കഥയുമായി മോഹൻജുദാരോ; ഹൃത്വിക്ക്-പൂജ ഹെഡ്ജ ജോഡി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

സിന്ധു നടീതട സംസ്‌ക്കാര കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയ കഥയുമായി എത്തുകയാണ് ലഗാൻ, ജോധാ അക്‌ബർ, ഖേലേൻ ഹും ജീ ജാൻ സേ എന്നീ ചരിത്രകാലഘട്ട സിനിമകൾക്ക് ജീവൻ നല്കിയ അശുതോഷ് ഗോവരിക്കർ വീണ്ടും.  ഹൃത്വിക് റോഷൻ നായകനാകുന്ന മോഹൻജോദാരോ ചിത്രത്തിന്റെ ഷൂട്ടിങ്  ഭുജിലും രാജസ്ഥാനിലുമായി ചിത്രീകരണം ആരംഭിച്ചു.

അശുതോഷ് ഗോവരിക്കർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്. ബാംങ് ബാംങ് എന്ന ചിത്രത്തിന് ശേഷം ഹൃത്വിക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്.തെന്നിന്ത്യൻ നടി പൂജ ഹെഡ്ജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കബീർ ബേദിയായിരിക്കും മോഹൻജോദാരോയിലെ വില്ലൻ.

ഫാഷൻ ഡിസൈനർ നീത ലുള്ളയാണ്  ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് വേറിട്ട രൂപഭംഗി നൽകുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അവാർഡ് ജേതാവായ ഹോളിവുഡ് സംഘട്ടന സംവിധായകനായ ഗ്ലെൻ ബോസ്‌വെല്ലും, വി.എഫ്.എക്‌സ് സൂപ്പർവൈസർ കരൺ ഗൗലേകസും ഈ ചിത്രത്തിന്റെ ടീമിലുണ്ട്.അശുതോഷ് സംവിധാനം ചെയ്ത ജോധാ അക്‌ബറിലും ഹൃത്വിക് ആയിരുന്നു നായകൻ. 2016 ഓഗസ്റ്റ് 12ന്  ചിത്രം റിലീസ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP