Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചൂടൻ രംഗങ്ങൾ വെട്ടിമാറ്റിയിട്ടും ഹോളിവുഡ് ചിത്രം ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി ഇല്ല; ചിത്രത്തിലെ സംഭാഷണത്തിൽ സെൻസർ ബോഡിന് വിയോജിപ്പെന്ന് സൂചന

ചൂടൻ രംഗങ്ങൾ വെട്ടിമാറ്റിയിട്ടും ഹോളിവുഡ് ചിത്രം ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി ഇല്ല; ചിത്രത്തിലെ സംഭാഷണത്തിൽ സെൻസർ ബോഡിന് വിയോജിപ്പെന്ന് സൂചന

ലൈംഗികതയുടെ അതിപ്രസരവുമായി എത്തിയ ഹോളിവുഡ് ചിത്രം ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. വിദേശത്ത് വൻ പ്രദർശനവിജയം നേടി മുന്നേറുന്ന ചിത്രത്തിന് സെൻസർ ബോർഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.

നഗ്‌നതപ്രദർശിപ്പിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാണ് സിനിമയുടെ നിർമ്മാതാക്കൾ സെൻസർബോർഡിന് ചിത്രം സമർപ്പിച്ചത്. എന്നാൽ ചിത്രത്തിലെ ചില സംഭാഷണങ്ങൾ സഭ്യമല്ലെന്ന് കണ്ടാണ് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് സൂചന. ഇ.എൽ ജെയിംസിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാന മാക്കിയുള്ള ചിത്രത്തിൽ ചൂടൻ രംഗങ്ങൾ അധികമാണ്. സെക്‌സിന്റെ അതിപ്രസരം മൂലം വിവാദമായ പുസ്തകത്തിന്റെ സിനിമാരൂപം എങ്ങനെയന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ.

അനസ്‌റ്റൈസിയ സ്‌റ്റെലീ എന്ന വിദ്യാർത്ഥിനിയുടെ ജീവിതത്തിലേക്ക് ക്രിസ്റ്റിയൻ ഗ്രെ എന്ന സുന്ദരനും ബുദ്ധിമാനുമായ യുവാവ് കടന്നു വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസിൽ വൻകളക്ഷനാണ് നേടുന്നത്. ചിത്രത്തിലെ അശ്ലീല രംഗങ്ങളുടെ പേരിൽ ഇന്ത്യയെ കൂടാതെ മലേഷ്യ, ഇന്തോനേഷ്യ, കെനിയ എന്നീ രാജ്യങ്ങളും ചിത്രത്തിന്റെ റിലീസ് തടഞ്ഞിട്ടുണ്ട്. ഡകോറ്റ ജോൺസൺ, ജാമി ഡൊറാൻ, ആരോൺ ടെയ്‌ലർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 13നാണ് ചിത്രം തിയറ്ററിൽ എത്തിയത്.

സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലെത്തിക്കുന്ന യൂണിവേഴ്‌സൽ പിക്‌ച്ചേഴ്‌സ് അപ്പീൽ
നൽകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യൻ സെൻസർ ബോർഡ് വിമർശനങ്ങൾ നേരിടുകയാണ്. വിവാദ സിനിമ മെസഞ്ചർ ഓഫ് ഗോഡിന് സെൻസർ ബോർഡിന്റെ എതിർപ്പ് മറികടന്ന് പ്രദർശനാനുമതി നൽകിയതിൽ പ്രതിഷേധിച്ച് സെൻസർ ബോർഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP