Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീമനായി ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ കല്യാണസൗഗന്ധികം ചൂടുന്ന സുന്ദരി ഐശ്വര്യയോ മഞ്ജുവോ? വിക്രവും നാഗാർജുനയുമെല്ലാം മുഖ്യവേഷങ്ങളിൽ അണിനിരക്കുന്ന 'രണ്ടാമൂഴം' ഉടൻ തുടങ്ങുന്നു; കേരള ചരിത്രത്തിലെ ഏറ്റവുംവലിയ ബജറ്റുമായി എംടിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ

ഭീമനായി ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ കല്യാണസൗഗന്ധികം ചൂടുന്ന സുന്ദരി ഐശ്വര്യയോ മഞ്ജുവോ? വിക്രവും നാഗാർജുനയുമെല്ലാം മുഖ്യവേഷങ്ങളിൽ അണിനിരക്കുന്ന 'രണ്ടാമൂഴം' ഉടൻ തുടങ്ങുന്നു; കേരള ചരിത്രത്തിലെ ഏറ്റവുംവലിയ ബജറ്റുമായി എംടിയുടെ കഥ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ

തിരുവനന്തപുരം: എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം വമ്പൻ ബജറ്റ് ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. എംടിയുടെ രണ്ടാമൂഴം എന്ന നോവൽ എത്തിയതു മുതൽ സിനിമ ലോകത്ത് നിന്നും ആരാധകരിൽ നിന്നും ഉയരുന്ന ആവശ്യമാണ് രണ്ടാമൂഴം സിനിമയായി കാണണമെന്നത്.

ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടാൻ പോകുന്ന രണ്ടാമൂഴം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തു വിട്ടത് മോഹൻലാൽ ആയിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

കർണഭാരത്തിൽ ഭീമന്റെ വേഷത്തിൽ നാടകവേദിയിൽ എത്തിയ ലാലിന് എംടിയുടെ ഭീമന്റെ പകർന്നാടലിനും ഇതോടെ അവസരമൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവായ വിഎ ശ്രീകുമാർ മേനോൻ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ സിനിമയിലെ വൻ താര നിര രണ്ടാമൂഴത്തിൽ ഒന്നിക്കും.

ഭീമനായി മോഹൻലാൽ, ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചൻ, നാഗാർജ്ജുന, വിക്രം തുടങ്ങി എല്ലാ ഭാഷയിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ടാകും. ഹരിഹരൻ സംവിധാനവും നിർവഹിക്കും. പ്രമുഖ നായകന്മാർക്ക് പുറമേ ഐശ്വര്യ റായ്, മഞ്ജു വാര്യർ തുടങ്ങിയ നടിമാരും ചിത്രത്തിലുണ്ടാകുമെന്ന നിർമ്മാതാവിന്റെ വെളിപ്പെടുത്തലിന് ശേഷം ചർച്ചയാകുന്നതും ഇതു തന്നെ.

രണ്ടാമൂഴത്തിന്റെ കഥാഗതി മുഴുവൻ നിയന്ത്രിക്കുന്ന സുന്ദരിയായ പാഞ്ചാലിയാകുന്നത് ഇവരിലാര്? ഒരേ സമയം വിവിധ ഇന്ത്യൻ ഭാഷകളിലൊരുങ്ങുന്ന രണ്ടാമൂഴത്തിൽ പാഞ്ചാലിയാകാൻ കൂടുതൽ സാധ്യത ഐശ്വര്യയ്ക്കു തന്നെയാണെന്നാണ് ആരാധകരുടെ നിരീക്ഷണം. ഇവരിൽ ആര് പാഞ്ചാലിയായാലും മറ്റെയാളുടെ കഥാപാത്രം ഏത് എന്നതും ചർച്ചയാണ്. 

അമാനുഷികതയ്ക്കു പുറമേ അതിശക്തരായ മാനുഷിക കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്ന രണ്ടാമൂഴത്തിലെ മറ്റു കഥാപാത്രങ്ങളാകുന്നത് ഏത് താരങ്ങളാണെന്നുള്ളതും ആകാംഷ വർദ്ധിപ്പിക്കുന്നു. ഒരു വടക്കൻ വീരഗാഥയിലൂടെ അന്നു വരെ കണ്ട ചന്തുവിനെ മാറ്റി പ്രതിഷ്ഠിച്ച എംടിയുടെ ഭീമനും അതു പോലെ തന്നെ. മഹാഭാരത കഥകളിൽ നിന്ന് വ്യത്യസ്തനായി ഭീമനെ നായകനാക്കി മാറ്റിയ എംടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ മഹാത്ഭുതത്തിനായി കാത്തിരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP