Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പൃഥ്വിരാജ്; നിവിൻ പോളിയും ഭാവനയും ഒരുമിക്കുന്ന ശ്യാമപ്രസാദ് ചിത്രം 'ഇവിടെ'യുടെ ചിത്രീകരണ വീഡിയോ കാണാം

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പൃഥ്വിരാജ്; നിവിൻ പോളിയും ഭാവനയും ഒരുമിക്കുന്ന ശ്യാമപ്രസാദ് ചിത്രം 'ഇവിടെ'യുടെ ചിത്രീകരണ വീഡിയോ കാണാം

മേരിക്കൻ പശ്ചാത്തലത്തിൽ ശ്യാമപ്രസാദ് ഒരുക്കുന്ന പുതിയ ചിത്രമായ ഇവിടെ യുടെ ചിത്രീകരണ വീഡിയോ പുറത്തുവന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നിവിൻ പോളിയുമാണ് നായകന്മാർ. ഭാവനയാണ് നായികാ വേഷത്തിൽ. ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുന്നത്. ശ്യാമപ്രസാദ് ഒരുക്കുന്ന കൊമേഴ്‌സ്യൽ ചിത്രമെന്ന പ്രത്യേക കൂടി ഇവിടെക്കുണ്ട്.

പൂർണ്ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിൽ ആരംഭിച്ചിരിക്കുന്നു. അജു വർഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുള്ള താരങ്ങളും ഇവിടെയിൽ അണിനിരക്കും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എറിക് ഡിക്‌സൻ. അന്തർദേശീയ നിലവാരത്തിൽ ഒരുക്കുന്ന ഈ െ്രെകം ത്രില്ലറിൽ അഭിനേതാക്കളും മറ്റു അണിയറപ്രവർത്തകരല്ലൊം വിദേശത്തുനിന്നുള്ളവരാണ്. അമേരിക്കയിലെ പട്ടണപ്രദേശങ്ങൾ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം.

ചിത്രത്തിന്റെ ചിത്രീകരണം വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP