Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവിടെയിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം; ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് വീണ്ടും ഗായകനായി; പൃഥ്വി ആലപിച്ച ഗാനം കേൾക്കാം..

ഇവിടെയിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണം; ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് വീണ്ടും ഗായകനായി; പൃഥ്വി ആലപിച്ച ഗാനം കേൾക്കാം..

കൊച്ചി: മലയാള സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും നിവിൻ പോളിയും ഒരുമിക്കുന്ന ഇവിടെ. ശ്യാമപ്രസാദ് ഒരുക്കുന്ന ക്രൈംത്രില്ലർ എന്ന വിധത്തിലാണ് സിനിമ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ട്രെയിലറും ആദ്യത്തെ പാട്ടും പുറത്തുവന്നതോടെ ആരാധകർ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തുകയും ചെയ്തും. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമ ഈ വെള്ളിയാഴ്‌ച്ച റിലീസ ചെയ്യാനിരിക്കയാണ്. സിനിമക്ക് വേണ്ടി പൃഥ്വിരാജ് വീണ്ടും ഗായകനാകുന്ന എന്നൊരു പ്രത്യേകതയും പുതിയ ചിത്രത്തിലുണ്ട്. ഈ ഗാനം അടക്കം വീഡിയോയുടെ ഗാനങ്ങൾ ഇന്നലെ റിലീസ് ചെയ്തു.

സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ Muzik 247 ലാണ് പാട്ടുകൾ റിലീസ് ചെയ്തതത്. രണ്ടു ട്രാക്കുകൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇവ രണ്ടും റഫീക്ക് അഹമ്മദ് രചിക്കുകയും ഗോപി സുന്ദർ ഈണം പകരുകയും ചെയ്തതാണ്. ഒന്നാമത്തെ ഗാനമായ 'ഇവിടെ', വേദനയുടെയും, ഏകാന്തതയുടെയും, പ്രതീക്ഷയുടെയും ഭാവങ്ങൾ നല്കി ആലപിച്ചിരിക്കുന്നത് നടൻ പ്രിത്വിരാജ് സുകുമാരൻ തന്നെയാണ്.

'ഏതോ തീരങ്ങൾ' എന്ന സാന്ത്വന മെലഡി ഗോപി സുന്ദർ ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ ചിത്രത്തെ കുറിച്ച് എല്ലാവരുടെയും ജിജ്ഞാസ ഉയർത്തി കൊണ്ട് മികച്ച പ്രതികരണങ്ങളാണ് ഇത് വരെ നേടിയിരിക്കുന്നത്. ഈ വെള്ളിയാഴ്‌ച്ചയാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പൂർണമായും യു എസ് സ്ഥലങ്ങളിൽ സെറ്റ് ചെയ്ത് ചിത്രീകരിക്കപ്പെടുന്ന ആദ്യ മലയാള സിനിമയാണ്. പൃഥ്വിരാജിനെ കൂടാതെ, നിവിൻ പോളിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയുന്ന 'ഇവിടെ'യുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത് അജയൻ വേണുഗോപാലൻ ആണ്. ധാർമിക്ക് ഫിലിംസിന്റെ ബാനറിൽ ഡോ. എസ്. സജികുമാർ നിർമ്മിച്ച് സെൻട്രൽ പിക്‌ച്ചേഴ്‌സ് പ്രദർശത്തിനെത്തിക്കുന്നു.

രണ്ടു ഗാനങ്ങളും കേൾക്കാം...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP