Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തകർപ്പൻ ലുക്കിൽ നിവിൻ പോളിയും പൃഥ്വിരാജും; ശ്യാമപ്രസാദ് ഒരുക്കുന്ന ത്രില്ലർ 'ഇവിടെ'യുടെ ഒഫീഷ്യൽ ടീസർ കാണാം..

തകർപ്പൻ ലുക്കിൽ നിവിൻ പോളിയും പൃഥ്വിരാജും; ശ്യാമപ്രസാദ് ഒരുക്കുന്ന ത്രില്ലർ 'ഇവിടെ'യുടെ ഒഫീഷ്യൽ ടീസർ കാണാം..

ലയാളം സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കുന്ന ഇവിടെ. പൃഥ്വിരാജിനെയും നിവിൻ പോളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും മികച്ച ക്രൈംത്രില്ലർ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോക്കലേറ്റ് വേഷങ്ങൾ ചെയ്ത് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നിവിൻ പോളിയുടെ വ്യത്യസ്തമായ ലുക്കുമായാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

ശ്യാമപ്രസാദിന്റെ ആദ്യ കൊമേഴ്‌സ്യൽ ചിത്രമെന്ന പ്രത്യേകതയുമായാണ് ഇവിടെ എന്ന ചിത്രം വരുന്നത്. പൂർണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അന്തർദേശീയ നിലവാരത്തിൽ ഒരുക്കുന്ന ഈ െ്രെകം ത്രില്ലറിൽ അഭിനേതാക്കളും മറ്റു അണിയറപ്രവർത്തകരല്ലൊം വിദേശത്തുനിന്നുള്ളവരാണ്.

അമേരിക്കയിലെ പട്ടണപ്രദേശങ്ങൾ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയൽ കില്ലിങിന്റെ കഥയാണ് പറയുന്നത്. അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകമാണ് പ്രമേയം. ഇതിന്റെ ചുരുളഴിക്കാൻ വരുന്ന ഇന്ത്യൻ വംശജനും അറ്റ്‌ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അജയൻ വേണുഗോപാലനാണ്. ഭാവന, അജു വർഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുള്ള താരങ്ങളും ഇവിടെയിൽ അണിനിരക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP