Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഇരുന്നത് ഡ്യൂപ്പായ അപ്രോസ് ഭായ്; വൈറവാകുന്ന ജയിംസ് ആൻഡ് ആലീസിലെ കാർ അപകടം ചിത്രീകരണ വീഡിയോ കാണാം

അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഇരുന്നത് ഡ്യൂപ്പായ അപ്രോസ് ഭായ്; വൈറവാകുന്ന ജയിംസ് ആൻഡ് ആലീസിലെ കാർ അപകടം ചിത്രീകരണ വീഡിയോ കാണാം

പൃഥിരാജ് ചിത്രം ജയിംസ് ആൻഡ് ആലിസ് കണ്ടവരാരും അതിലെ കാറപകട സീൻ മറക്കാൻ ഇടയില്ല. അത്രയധികം ടെൻഷനടിച്ചാവും അത് കണ്ടിരിക്കുക. എന്നാൽ ഇപ്പോൾ അതിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിലെ കാർ അപകടം ചിത്രീകരണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്. രാജശേഖർ മാസറ്റർ ഒരുക്കിയ കാർ അപകടത്തിൽ കാർ ഓടിക്കുന്നത് ഡ്യൂപ്പായ അപ്രോസ് ഭായ് ആണ്.

ക്യാമറാ ടീമിൽ ഉണ്ടായിരുന്ന ശ്രീ ശരവണനാണ് ഫേസ്‌ബുക്കിലൂടെ കാർ ആക്സിഡന്റ് ചിത്രീകരണ വീഡിയോ പുറത്തുവിട്ടത്. അപ്രോസ് എന്ന ആക്ഷൻ ഡ്യൂപ്പിനും ആക്ഷൻ കൊറിയോഗ്രഫർ രാജശേഖറിനും നന്ദി പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അപ്രോസ് ആണ് ഈ കാർ അപകടരംഗം കൈകാര്യം ചെയ്തിരിക്കുന്നത്.കൊച്ചിയിൽ വച്ചാണ് ഈ രംഗം ചിത്രീകരിച്ചിരുന്നത്.

ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജെയിംസ് ആൻഡ് ആലീസ്. പൃഥ്വിരാജും വേദികയും കേന്ദ്രകഥാപാത്രമായ സിനിമയിലെ പ്രധാന രംഗമായിരുന്നു കാർ അപകടം. സുജിത് വാസുദേവ് തന്നെയാണ് ഈ രംഗം ക്യാമറയിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP