Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു നാടിനെയാകെ ദുരിതത്തിലാഴ്‌ത്തിയ നിപ്പയുടെ ഭീകാരവസ്ഥ പ്രമേയമാക്കി സിനിമയൊരുക്കാൻ ജയരാജ്; നവരസ പരമ്പരയിലെ ഏഴാമത്തെ ഭാവമായ രൗദ്രത്തിൽ സിനിമ പുറത്തിറക്കുമെന്നും സംവിധായകൻ

ഒരു നാടിനെയാകെ ദുരിതത്തിലാഴ്‌ത്തിയ നിപ്പയുടെ ഭീകാരവസ്ഥ പ്രമേയമാക്കി സിനിമയൊരുക്കാൻ ജയരാജ്; നവരസ പരമ്പരയിലെ ഏഴാമത്തെ ഭാവമായ രൗദ്രത്തിൽ സിനിമ പുറത്തിറക്കുമെന്നും സംവിധായകൻ

രു നാടിനെയാകെ ദുരിതത്തിലാഴ്‌ത്തിയ നിപ്പയുടെ ഭീകാരവസ്ഥ പ്രമേയമാക്കി സിനിമയൊരുക്കുമെന്നുംതന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസ് രോഗത്തെക്കുറിച്ചായിരിക്കുമെും മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച് സംവിധായകൻ ജയരാജ് അറിയിച്ചു. രൗദ്രം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാൻ കോഴിക്കോട്ട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് നിപ്പയെ കുറിച്ചു താൻ സിനിമയെടുക്കാൻ പോകുന്ന കാര്യം ജയരാജ് അറിയിക്കുന്നത്. രഞ്ജി പണിക്കർ കേന്ദ്രകഥാപാത്രമായെത്തിയ ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിനെ തേടി രണ്ടു ദേശീയ അവാർഡുകളാണ് എത്തിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിനു പുറമേ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകംസ്വന്തമാക്കി.

ശാന്തം കരുണം,ഭീഭത്സം,അത്ഭുതം,വീരം,ഭയാനകം,എന്നീ ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് രൗദ്രം എത്തുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സിനിമാ മേഖലയിൽ നടക്കുന്ന പ്രശ്നങ്ങളല്ല മറിച്ച് സമൂഹത്തിലെ ശ്ര്നങ്ങളാണ് തന്നെ ഏറെ ബാധിക്കുന്നതെന്ന് ജയരാജ് പറഞ്ഞു. നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് അനുഭവിച്ച ദുരിതങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ അതിൽ ഒരു സിനിമയ്ക്കുള്ള ബീജമുണ്ടെന്ന് താൻ മനസിലാക്കി എന്ന് അദ്ദേഹം പറഞ്ഞു. നിപ്പയെ കുറിച്ചുള്ള ചിത്രം രൗദ്രരസത്തിൽ ഒരുക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും തുടർ പഠനങ്ങൾക്കായി വീണ്ടും കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP