Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരേഷ് ഗോപിക്ക് ശേഷം ജയറാമിനൊപ്പവും ഹണി റോസ്: സർ സിപിയിൽ ഷീലയും ജയഭാരതിയും ഒന്നിക്കും

സുരേഷ് ഗോപിക്ക് ശേഷം ജയറാമിനൊപ്പവും ഹണി റോസ്: സർ സിപിയിൽ ഷീലയും ജയഭാരതിയും ഒന്നിക്കും

മൈ ഗോഡ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായിയെത്തുന്ന മലയാളി താരം ഹണി റോസ്  ആദ്യമായി കുടുംബ നായകനായ ജയറാമിനൊപ്പവും അഭിനയിക്കുന്നു. ഷാജൂൺ കരിയലിന്റെ സർ സി.പി എന്ന ചിത്രത്തിലാണ് ഹണി ജയറാമിന്റെ നായികയാകുന്നത്. ചിത്രത്തിൽ ഹണി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അഭിലാഷ് എം വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷീല, ജയഭാരതി എന്നിവരും അഭിനയിക്കുന്നുണ്ട്. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഷീലയും ജയഭാരതിയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സുരേഷ് ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കാമറ മനോജ് പിള്ളയായിരിക്കും നിർവ്വഹിക്കുക.ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഹണി റോസ് സിനിമയിൽ അഭിനയിക്കുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം കുറച്ച് കാലമായി സിനിമയിൽ നിന്നും മാറിനിന്നത്. 

ഹണി അഭിനയിച്ച അവസാന ചിത്രം അരുൺ കുമാർ അരവിന്ദിന്റെ വൺ ബൈ ടൂ ആയിരുന്നു. ഈ ചിത്രത്തിൽ ഒരു ഡോക്ടറിന്റെ വേഷമാണ് ഹണി അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP