Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ പിറന്നാൾ ദിവസം എനിക്കെല്ലാവരോടും പറയാൻ ഒന്നേയുള്ളൂ; നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക; ആ സ്‌നേഹം അവർക്ക് അനുഭവപ്പെടാൻ നിരന്തരം ശ്രമിക്കുക; ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ കുറിപ്പ് വൈറലാവുന്നു

എന്റെ പിറന്നാൾ ദിവസം എനിക്കെല്ലാവരോടും പറയാൻ ഒന്നേയുള്ളൂ; നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക; ആ സ്‌നേഹം അവർക്ക് അനുഭവപ്പെടാൻ നിരന്തരം ശ്രമിക്കുക; ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ കുറിപ്പ് വൈറലാവുന്നു

മുംബൈ: അന്തരിച്ച പ്രശസ്ഥ നടി ശ്രീദേവിയുടെ മകളായ ജാൻവി കപൂർ തന്റെ ജന്മദിനത്തിലെഴുതിയ കുറിപ്പ് വൈറലാവുന്നു. നിങ്ങൾ നിങ്ങളുടെ മാതാ പിതാക്കളെ സ്‌നേഹിക്കണമെന്നും ആ സ്‌നേഹം അവർക്ക് അനുഭവപ്പെടാൻ നിരന്തരം ശ്രമിക്കണമെന്നും കുറിപ്പിൽ പറയുന്നു. ശ്രീദേവിയുടെ മരണത്തിൽ നിന്നും കുടുംബത്തിനുണ്ടായ വേദനയും മറ്റുമാണ് ജാൻവിയുടെ കുറിപ്പിലുള്ളത്


ജാൻവിയുടെ കുറിപ്പ് ഇങ്ങനെ

എന്റെ പിറന്നാൾ ദിവസം എനിക്കെല്ലാവരോടും പറയാൻ ഒന്നേയുള്ളൂ. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുക. ആ സ്‌നേഹം അവർക്ക് അനുഭവപ്പെടാൻ നിരന്തരം ശ്രമിക്കുക. അവരാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾ എന്റെ അമ്മയെ സ്‌നേഹിച്ചു. അമ്മയെ ഇന്നും സ്‌നേഹത്തോടെ ഓർക്കുന്നു അമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനായി പ്രാർത്ഥിച്ചു. ആ സ്‌നേഹവും പ്രാർത്ഥനകളും എന്നും എന്റെ അമ്മയോട് കൂടെ ഉണ്ടാകണം. ഒരു കാര്യം കൂടി പറഞ്ഞോട്ടെ എന്റെ അമ്മയെ സംബന്ധിച്ച് വലിയ കാര്യമെന്തെന്നാൽ അമ്മ അച്ഛന് നൽകിയ സ്‌നേഹമാണ്. അവരുടെ സ്‌നേഹം മരണത്തെ അതിജീവിക്കുന്നതാണ്. കാരണം അതുപോലെ മറ്റൊന്ന് ഈ ലോകത്തില്ല. ഇത്രയ്ക്കും സന്തോഷം നിറഞ്ഞതും പരിശുദ്ധവുമായ സ്‌നേഹമുള്ള, ഇതുപോലെ പരസ്പരം സമർപ്പിക്കപ്പെട്ട രണ്ടു പേർ വേറെയില്ല.

അതുകൊണ്ട് ആ സ്‌നേഹത്തെ ബഹുമാനിക്കൂ. കാരണം അങ്ങനെയുള്ള ഒന്നിനെ നശിപ്പിക്കാൻ ആരും ശ്രമിക്കില്ല അങ്ങനെ ചിന്തിക്കുന്നത് തന്നെ വേദനാജനകമാണ്. അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതായും ലോകത്തിന് അത് കാണിച്ചു കൊടുക്കേണ്ടതുമാണ്. അമ്മയ്ക്ക് മാത്രമല്ല ആ സ്ത്രീയെ ചുറ്റിപ്പറ്റി മാത്രം ജീവിച്ച ഒരാൾക്കും അവരുടെ സ്‌നേഹത്തിന്റെ ബാക്കിപത്രമായ രണ്ടു മക്കൾക്കും വേണ്ടിയാണ്. എനിക്കും ഖുശിക്കും ഞങ്ങളുടെ അമ്മയെ ആണ് നഷ്ടമായത്. പക്ഷെ ഞങ്ങളുടെ അപ്പയ്ക്ക് അദ്ദേഹത്തിന്റെ ജീവനാണ് നഷ്ടമായത്. അവർ ഒരു അഭിനേത്രി, ഭാര്യ, അമ്മ എന്നതിനേക്കാളുമൊക്കെ വലുതായിരുന്നു. ഈ വേഷങ്ങളിലൊക്കെ അവരായിരുന്നു ഏറ്റവും മികച്ചതും ഏറ്റവും പരമമായതും.

സ്‌നേഹം നൽകുന്നതും വാങ്ങുന്നതുമാണ് അമ്മയെ സംബന്ധിച്ച് വലിയ കാര്യം. നിരാശ, അസൂയ എന്നതൊക്കെ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അതിനാൽ നമുക്കും അങ്ങനെയാകാം. ഉള്ള് മുഴുവൻ നല്ലത് മാത്രം നിറയ്ക്കാം, സ്‌നേഹം മാത്രം നൽകാം. മരിച്ചു പോയെങ്കിലും നിങ്ങൾക്കെല്ലാം എന്തെങ്കിലുമൊക്കെ തരാൻ സാധിച്ചതിനാൽ അത് അമ്മയെ സന്തോഷിപ്പിക്കും. ഈ കുറച്ച് ദിവസങ്ങളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. അത് ഞങ്ങൾക്ക് നൽകിയ പ്രതീക്ഷയും ധൈര്യവും വലുതാണ്... നന്ദി

എന്റെ നെഞ്ചിനകത്ത് കാർന്നു തിന്നുന്ന ശൂന്യതയാണ്. പക്ഷെ അതുമായി എങ്ങനെ ജീവിക്കാമെന്ന് എനിക്കറിയാം. പക്ഷെ ഈ ശൂന്യതയ്ക്കിടയിലും ഞാൻ അമ്മയുടെ സ്‌നേഹം അറിയുന്നു. സങ്കടങ്ങളിൽ നിന്നും വേദനയിൽ നിന്നും എന്നെ സംരക്ഷിക്കുന്നത് ഞാൻ അറിയുന്നു. ഓരോ തവണയും ഞാൻ കണ്ണുകൾ അടയ്ക്കുമ്‌ബോൾ നല്ല കാര്യങ്ങൾ മാത്രമേ എനിക്ക് ഓർക്കാൻ സാധിക്കുന്നുള്ളൂ. എനിക്കറിയാം അമ്മയാണ് അത് ചെയ്യുന്നതെന്ന്. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമാണ് നിങ്ങൾ. ഇത്രയും കാലമെങ്കിലും നിങ്ങളെ ഞങ്ങൾക്ക് ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണ്.

പക്ഷെ നിങ്ങൾ ഈ ലോകത്തിന് ചേർന്നതതല്ല. നിങ്ങൾ വളരെ നല്ലവളാണ്, പരിശുദ്ധയാണ്, ഒരുപാട് സ്‌നേഹമുള്ളവളാണ്. അതുകൊണ്ടാണ് ദൈവം നിങ്ങളെ തിരിച്ചെടുത്തത്. കുറച്ചുകാലമെങ്കിലും നിങ്ങളെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം.

എന്റെ സുഹൃത്തുക്കൾ എന്നും എന്നോട് പറയാറുണ്ട് ഞാൻ എപ്പോഴും സന്തോഷവതിയാണെന്ന്. ഇപ്പോൾ എനിക്കറിയാം അതിന് കാരണം അമ്മയായിരുന്നു. ആരെന്ത് പറഞ്ഞാലും അതൊരു വിഷയമായിരുന്നില്ല എനിക്ക്, ഒരു പ്രശ്‌നവും വലുതായിരുന്നില്ല, ഒരു ദിവസവും മോശമായിരുന്നില്ല കാരണം എനിക്ക് അമ്മയുണ്ടായിരുന്നു. അമ്മ എന്നെ വളരെ അധികം സ്‌നേഹിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരെയും മറ്റൊന്നിനെയും എനിക്ക് ആശ്രയിക്കേണ്ടതായി വന്നിരുന്നില്ല. കാരണം എനിക്ക് അമ്മയെ മാത്രം മതിയായിരുന്നു. അമ്മയെന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. എന്റെ ഉറ്റ സുഹൃത്ത് എനിക്ക് ലഭിച്ച എല്ലാ സൗഭാഗ്യങ്ങൾക്കുമുള്ള കാരണക്കാരി. ജീവിതം മുഴുവൻ നിങ്ങൾ മറ്റുള്ളവർക്കായി നൽകുകയായിരുന്നു. അത് തന്നെ ആയിരുന്നു എനിക്ക് അമ്മയ്ക്കും തരാനുണ്ടായിരുന്നത്.

എന്നെകുറിച്ചോർത് അമ്മയ്ക്ക് അഭിമാനിക്കാൻ ഞാൻ അവസരം നൽകും. എല്ലാ ദിവസവും എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു അമ്മയെക്കുറിച്ചോർത്ത് ഞാൻ എത്ര അഭിമാനിച്ചിരുന്നുവോ അത്രയ്ക്കും ഒരുനാൾ അമ്മയ്‌ക്കെന്നെ കുറിച്ചും ഓർത്ത് അഭിമാനിക്കാൻ സാധിക്കണം എന്ന്. പക്ഷെ ഞാൻ വാക്ക് തരുന്നു.. ഇനിയുള്ള ദിവസങ്ങളിലും ഇതേ ആഗ്രഹവും കൊണ്ടാണ് ഞാൻ ഉണരുക. കാരണം അമ്മ ഇവിടെത്തന്നെയുണ്ട്, എനിക്കത് അനുഭവപ്പെടുന്നുണ്ട്. അമ്മ എന്റെ ഉള്ളിലുണ്ട്, ഖുശിയുടെയും അപ്പയുടെയും ഉള്ളിലുണ്ട്. അമ്മ ഞങ്ങളുടെ കൂടെ ബാക്കിവച്ച് പോയ അടയാളങ്ങൾ അത്ര വലുതാണ്. അത് ഞങ്ങളെ മുന്നോട്ട് നയിക്കാൻ വേണ്ടതുണ്ട്. എന്നാൽ ഒരിക്കലും പൂർണമാക്കുന്നില്ല.

എന്റെ എല്ലാമായ അമ്മയ്ക്ക് ഒരുപാട് സ്‌നേഹത്തോടെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP