Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജു വാര്യരുടെ 'ജോ ആൻഡ് ദ ബോയ്' വരുന്നു; മാസ്റ്റർ സനൂപും പ്രധാന വേഷത്തിൽ; ചിത്രീകരണം കൊടൈക്കനാലിലും ലഡാക്കിലും

മഞ്ജു വാര്യരുടെ 'ജോ ആൻഡ് ദ ബോയ്' വരുന്നു; മാസ്റ്റർ സനൂപും പ്രധാന വേഷത്തിൽ; ചിത്രീകരണം കൊടൈക്കനാലിലും ലഡാക്കിലും

ഫിലിപ് ആൻഡ് ദ മങ്കിപെൻ എന്ന ചിത്രത്തിന്റെ സംവിധായകൻ റോജിൻ തോമസിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയാകുന്നു. മങ്കിപെന്നിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാസ്റ്റർ സനൂപും 'ജോ ആൻഡ് ദ ബോയ്' എന്നു പേരിട്ട ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സിനിമയുടെ ഷൂട്ടിങ് ഉത്രാട ദിവസം കൊടൈക്കനാലിൽ ആരംഭിച്ചു. സിനിമയുടെ തിരക്കഥയും റോജിൻ തന്നെയാണ്.

ജോ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ജോയോടൊപ്പമുള്ള ബോയ് ആയി സനൂപെത്തും. ലാലു അലക്‌സ്, പേളി മാനി എന്നിവരാണ് മറ്റു താരങ്ങൾ. ഇരുപത്തിയഞ്ച് ദിവസം കൊടൈക്കനാലിലും അഞ്ചു ദിവസം ലഡാക്കിലും ഷൂട്ടിങ് ഉണ്ടാവും.

നീൽ ഡി കുഞ്ഞയാണ് ക്യാമറ. വിവാഹമോചനം നേടിയശേഷം മഞ്ജു അഭിനയിക്കുന്ന നാലാമത്തെ സിനിമയാണിത്. ഹൗ ഓൾഡ് ആർ യു, എന്നും എപ്പോഴും എന്നിവ ഇതിനകം തിയറ്ററിൽ എത്തി. ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി ഒക്ടോബർ 23ന് പ്രദർശനത്തിന് എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP