Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓം ശാന്തി ഓശാനയ്ക്കു ശേഷം ഒരു മുത്തശി ഗദയുമായി ജൂഡ് ആന്റണി; മുത്തശിയാകാൻ നടിമാർ മടിച്ചപ്പോൾ പുതുമുഖങ്ങളെ നായികമാരാക്കി ജൂഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഓം ശാന്തി ഓശാനയ്ക്കു ശേഷം ഒരു മുത്തശി ഗദയുമായി ജൂഡ് ആന്റണി; മുത്തശിയാകാൻ നടിമാർ മടിച്ചപ്പോൾ പുതുമുഖങ്ങളെ നായികമാരാക്കി ജൂഡ്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഓം ശാന്തി ഓശാനക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒരു മുത്തശ്ശി ഗദ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു. ഫേസ്‌ബു ക്കിലൂടെയാണ് ജൂഡ് പോസ്റ്റർ പുറത്ത് വിട്ടത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടി അറുപത് കഴിഞ്ഞ മുത്തശിമാരെ തേടികൊണ്ട് ജൂഡ് ഇട്ട പോസ്റ്റ് മുമ്പേ തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടുകയാണ്.സിനിമയിലെ താരങ്ങൾ ആരൊക്കെയായിരിക്കും എന്ന് അണിയറ പ്രവർത്തർ അറിയിച്ചിട്ടില്ല. 2014 ഫെബ്രുവരി ഏഴിനായിരുന്നു ഓം ശാന്തി ഓശന തീയേറ്ററുകളിലേക്ക് എത്തിയത്. അതേ ദിവസം തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നു.

പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ഇതുവരെ ഒരു സിനിമ പോലും ചെയ്യാത്ത അഭിനയംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്തവരാണ് മുത്തശിമാരാകുന്നതെന്ന് ജൂഡ് ആന്റണി അറിയിച്ചു.മലയാള സിനിമയിൽ മുത്തശിമാരാകാൻ യോജിച്ചവരെന്ന് തോന്നിയ ചില അഭിനേതാക്കളെ സമീപിച്ചെങ്കിലും എല്ലാവരും കഥ കേട്ടിട്ട് കൊള്ളാം എന്ന് പറഞ്ഞെങ്കിലും മുത്തശിയെന്ന് കേട്ടപ്പോൾ ചെയ്യാൻ മടിച്ചതായും ജൂഡ് പറയുന്നു. എല്ലാവരും അമ്മ വേഷങ്ങൾ ചെയ്യാൻ തയ്യാറായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ വേഷത്തിനായി ഒരുപാട് പേരെ സമീപിച്ചിരുന്നു. മലയാളത്തിൽ മുത്തശിമാരാകാൻ പ്രായം കൊണ്ടും കഥാപാത്രമായും അനുയോജ്യരായവരായിരുന്നു മിക്കവരും. ആരും തയ്യാറാകാത്ത പ്പോഴാണ് പുതിയ ആളുകളെ കണ്ടെത്താം എന്ന് തീരുമാനിച്ചത്. ഈ കഥയും കൊണ്ട് എന്ത് ചെയ്യും എന്ന് വരെ ആലോചിച്ചിരുന്നുവെന്നും ജൂഡ് പറഞ്ഞു. ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ വയസായവർക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് സിനിമ പറയുന്നത്. പക്കാ എന്റർടെയ്‌നറാ യിരിക്കും ചിത്രമെന്നും ജൂഡ് കൂട്ടിച്ചേർത്തു

വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, ലാൽ ജോസ്,രൺജി പണിക്കർ എന്നിവരും ചിത്രത്തിലുണ്ടാകും. രണ്ട് വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ഒരു കുഞ്ഞു സിനിമയുമായി വന്നുവെന്നും അതിനെ കൈനീട്ടി സ്വീകരിച്ചവർക്കു മുമ്പിൽ അടുത്ത സിനിമയുടെ പേര് പങ്കുവയ്ക്കുക യാണെന്നും പറഞ്ഞാണ് ജൂഡ് ഫേസ്‌ബുക്കിലൂടെ പുതിയ ചിത്രത്തിന്റെ പോസ്‌ററർ പുറത്ത് വിട്ടിരിക്കുന്നത്.

നസ്രിയയും നിവിൻപോളിയും പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓശാന വൻ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP