Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുഞ്ഞി നിവിനെയും കുഞ്ഞി നസ്രിയയെയും കണ്ടെത്താൻ ജൂഡിന്റെ പുതിയ പോസ്റ്റ്; ഒരു മുത്തശി ഗദയിലേക്ക് ഏഴിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ആവശ്യമുണ്ട്

കുഞ്ഞി നിവിനെയും കുഞ്ഞി നസ്രിയയെയും കണ്ടെത്താൻ ജൂഡിന്റെ പുതിയ പോസ്റ്റ്; ഒരു മുത്തശി ഗദയിലേക്ക് ഏഴിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ആവശ്യമുണ്ട്

ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന പുതിയചിത്രം മുത്തശ്ശി ഗദ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. ചിത്രത്തിലേക്ക് മുത്തശിമാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ജൂഡ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് ബാലതാരങ്ങളെ അന്വേഷിച്ചുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

'കുഞ്ഞി നിവിൻ പോളിയെയും കുഞ്ഞി നസ്രിയയെയും ആവശ്യമുണ്ട്' എന്ന തലക്കെട്ടോടെയാണ് കാർട്ടൂൺ രീതിയിലുള്ള പോസ്റ്റർ പ്രചരിക്കുന്നത്.ഏഴുവയസിനും ഒമ്പത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് സിനിമയ്ക്കായി അന്വേഷിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളായ വിനീത് ശ്രീനിവാസനും രാജീവ് പിള്ളയ്ക്കും നായികമാരെ അന്വേഷിച്ചുകൊണ്ട് പുറത്തുവന്ന പരസ്യവും ഏറെ ശ്രദ്ധേയമായിരുന്നു. താമശയ്ക്ക് പ്രധാന്യം നൽകുന്നതാണ് ഒരു മുത്തശ്ശി ഗദയുടെ പ്രമേയം.

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട്,അജു വർഗീസ്, രൺജി പണിക്കർ,ലാൽ ജോസ്,രമേഷ് പിഷാരടി,ലാലു അലക്‌സ്,രാജീവ് പിള്ള, രഞ്ജിനിചാണ്ടി, ലെന,ഭാഗ്യലക്ഷ്മി, മഞ്ജു സതീഷ്, അപ്പു എന്നിവരാണ് അഭിനയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP