Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൗഗ്ലിയും കൂട്ടുകാരും വീണ്ടും എത്തുന്നു; ഇന്ത്യൻ വംശജനായ പത്തുവയസുകാരൻ പ്രധാന വേഷത്തിലെത്തുന്ന ജംഗിൾ ബുക്കിന്റെ ടീസർ പുറത്തിറങ്ങി

മൗഗ്ലിയും കൂട്ടുകാരും വീണ്ടും എത്തുന്നു; ഇന്ത്യൻ വംശജനായ പത്തുവയസുകാരൻ പ്രധാന വേഷത്തിലെത്തുന്ന ജംഗിൾ ബുക്കിന്റെ ടീസർ പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള കുട്ടികളുടേയും മുതിർന്നവരുടേയും കളിക്കൂട്ടുകാരനായ മൗഗ്ലിക്ക് ഇത് മൂന്നാം ജന്മം. വർണ ചിത്രങ്ങളിലൂടെയും ആനിമേഷൻ കഥാപാത്രമായും മുമ്പേ തന്നെ മോഗ്ലി ആരാധക ഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇനി മനുഷ്യ രൂപത്തിലുള്ള മോഗ്ലിയെക്കൂടി പ്രേക്ഷകർക്ക് കാണാം.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജംഗിൾബുക്കിന്റെ ട്രെയ്‌ലർ നിർമ്മാതാക്കളായ വാൾട്ട് ഡിസ്‌നി പുറത്തുവിട്ടു. പുതിയ പതിപ്പിന്റെ ട്രെയ്‌ലർ ഇറങ്ങി ഒരു ദിവസം പിന്നിടുമ്പോൾ പത്തു ലക്ഷത്തിലധികം ആൾക്കാരാണ് ഇതു കണ്ടത്. പുതിയ പതിപ്പിൽ മൗഗ്ലി ജീവനുള്ള കഥാപാത്രമാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യൻ വംശജനായ ബാലനാണ് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് കുട്ടികളിൽ നിന്നാണ് നീൽസേത്തി എന്ന പത്തു വയസ്സുകാരനെ തെരഞ്ഞെടുത്തത്.

കുട്ടികളും മുതിർന്നവരുമുൾപ്പെടെ ലോകമെങ്ങും ആരാധകരുള്ള കഥാപാത്രങ്ങളാണ് മൗഗ്ലിയും ബഗീരയും മറ്റ് കൂട്ടുകാരും . മൗഗ്ലിയുടെ പുതിയ പതിപ്പിൽ പ്രത്യേകതൾ ഏറെയാണ്. അനിമേഷൻ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രീ ഡി, ഐമാക്‌സ് ത്രീ ഡി രൂപത്തിലാണ് പുതിയ ജംഗിൾ ബുക്ക്.

മൗഗ്ലിയുടെ കൂട്ടുകാരായ ബഗീരയ്ക്കും ബാലുവിനും കായ്ക്കുമൊക്കെ ശബ്ദം നൽകിയിരിക്കുന്നത് ഹോളിവുഡിലെ പ്രമുഖ താരങ്ങളാണ്.
ഷേർഖാനായി ഇദ്‌രീസ് എൽബ, ബാലുവായി ബിൽ മറേ, ബഗീരയായി ഓസ്‌കർ ജേതാവ് ബെൻ കിങ്സ്ലി അങ്ങനെ പ്രമുഖർ. 1967ൽ പുറത്തിറങ്ങിയ ജംഗിൾ ബുക്ക് അനിമേഷൻ സിനിമയുടെ പുതിയ പതിപ്പിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തകൊല്ലം ഏപ്രിലിൽ സിനിമ റിലീസാകും.

ഇന്ത്യൻ കാടുകളിൽ കാട്ടുമൃഗങ്ങളുടെ സംരക്ഷണത്തിൽ വളർന്ന ബാലന്റെ കഥ പറഞ്ഞ റുഡ്യാർഡ് കിപ്ലിംഗിന്റെ ജംഗിൾബുക്കിന് ലോകമെങ്ങും ആരാധകരേറെയായിരുന്നു. മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളിൽ ആനിമേഷൻ ചിത്രമായി മാറിയപ്പോഴും പ്രേക്ഷകർ മോഗ്ലിയെ നെഞ്ചോടു ചേർത്തു. കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞും അവെ എടുതതു വളർത്തിയ ഒരു കൂട്ടം മൃഗങ്ങളും ചേർന്നുള്ളതായിരുന്നു ജംഗിൾബുക്കിന്റെ ലോകം. കടവയും കരടിയും ചെന്നായയും പാമ്പും മുഷ്യനും ഒക്കെ ചേർന്ന് കൊടുങ്കാട്ടിൽ കാടടിക്കൂട്ടിയ വികൃതികളായിരുന്നു ഈ വിഖ്യാത ഫാന്റസിയുടെ പ്രമേയം. മൗഗ്ലിയും ബഗീരയും ബാലുവും അകേലയും കായും പിന്നെ ദുഷ്ടനായ ഷേർഖാനുമെല്ലാം ഇനി തീയേറ്ററുകളിൽ പുനർജനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP