Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാ ബോഡിസ്‌കേപ്‌സ് മൊത്തത്തിൽ വെട്ടി സെൻസർബോർഡ്; ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് റിവൈസിങ് കമ്മിറ്റി; സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശവും ഹിന്ദുമതത്തെ അവഹേളിക്കുന്ന പരാമർശവും ചിത്രത്തിന് വിനയായി

കാ ബോഡിസ്‌കേപ്‌സ് മൊത്തത്തിൽ വെട്ടി സെൻസർബോർഡ്; ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് റിവൈസിങ് കമ്മിറ്റി; സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശവും ഹിന്ദുമതത്തെ അവഹേളിക്കുന്ന പരാമർശവും ചിത്രത്തിന് വിനയായി

തിരുവനന്തപുരം:യൻ ചെറിയാൻ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പിന് പ്രദർശനാനുമതി നൽകേണ്ടതില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ.കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് സർട്ടിഫിക്കേഷൻ നൽകാനാകില്ലെന്ന് സംവിധായകനെ അറിയിച്ചത്.ഹിന്ദുമതത്തെ അവഹേളിക്കുന്നതും, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് ബോർഡ് സംവിധായകന് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമർശം, അയാം എ ഗേയ് എന്ന പുസ്‌കത്തിന്റെ പശ്ചാത്തലത്തിൽ ഹനുമാനെ ചിത്രീകരിച്ചതും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവർഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമർശവും ചിത്രത്തിന് അനുമതി നിഷേധിക്കാൻ കാരണമായതായി റീജനൽ സെൻസർ ഓഫീസർ ഡോ.പ്രതിഭാ എ സംവിധായകന് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ഉള്ളടക്കം അശൽലകരമാണെന്ന കണ്ടെത്തലും സെൻസർ ബോർഡ് നടത്തിയിട്ടുണ്ട്. ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ വിവിധ ഗൈഡ്ലൈനുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്.ഏപ്രിലിൽ കേരളത്തിലെ റീജനൽ സെൻസർ ബോർഡ് അംഗങ്ങൾ സെൻസറിംഗിനായി ചിത്രം കണ്ട ശേഷം സർട്ടിഫിക്കേഷനിൽ തീരുമാനമെടുക്കാതെ റിവൈസിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സെൻസർ ബോർഡിന്റെ സമീപകാല നിലപാടുകൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഉഡ്താ പഞ്ചാബിന് നിരവധി കട്ടുകൾ നിർദ്ദേശിച്ച ബോർഡ് നിലപാട് മുംബൈ ഹൈക്കോടതി തള്ളിയതും വലിയ വാർത്തയായിരുന്നു. കേരളത്തിൽ കഥകളി എന്ന ചിത്രത്തിനുണ്ടായ പ്രദർശന വിലക്കിനെതിരെ ചലച്ചിത്ര സംഘടനകളും രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP