Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തലൈവരുടെ കിടിലൻ ആക്ഷനുകളും ഡാൻസുമായി കാലായുടെ പ്രൊമോ ടീസർ; രജനീകാന്ത് ചിത്രം ഏഴിന് തിയേറ്ററുകളിൽ; വരവേല്ക്കാനൊരുങ്ങി ആരാധകർ

തലൈവരുടെ കിടിലൻ ആക്ഷനുകളും ഡാൻസുമായി കാലായുടെ പ്രൊമോ ടീസർ; രജനീകാന്ത് ചിത്രം ഏഴിന് തിയേറ്ററുകളിൽ; വരവേല്ക്കാനൊരുങ്ങി ആരാധകർ

ജനി ആരാധകർ കാത്തിരിക്കുന്ന പാ.രഞ്ജിത്ത് ചിത്രം കാലായെ വരവേല്ക്കാനൊരുങ്ങുക യാണ് തലൈവരുടെ ആരാധകർ. റിലീസിന് മുമ്പായി ചിത്രത്തിന്റെ പ്രോമോ ടീസർ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലാണ്. ടീസറിൽ രജനിയുടെ കിടിലൻ ഫൈറ്റും, ഡാൻസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കബാലിയേക്കാൾ വമ്പൻ റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ഇരുന്നൂറോളം സ്‌ക്രീനുകളിലെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ കേരള വിതരണം വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്. തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. ജൂൺ ഏഴിനാണ് ചിത്രം തിയേറ്ററിലെത്തുക.

തിരുനെൽവേലിയിൽ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുപ്പണിഞ്ഞ് കരികാലൻ അവതാരമായിട്ടാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ രജനി പ്രേക്ഷകർക്കുമുന്നിലേക്കെത്തുന്നത്. നാനാ പടേക്കർ, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയിൽ പ്രധാന വേഷത്തിലെ ത്തുന്നുണ്ട്. ധനുഷാണ് ചിത്രത്തിന്റെ നിർമ്മാതാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP