Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കബാലി ടീസർ ഒരു മണിക്കൂർ കൊണ്ട് കണ്ടത് 10 ലക്ഷം പേർ; തലൈവന്റെ ഡോൺ സിനിമാ ടീസർ ഇന്റർനെറ്റിൽ തരംഗമായി; പഞ്ച് ഡയലോഗും ലുക്കും ഏറ്റെടുത്ത് ആരാധകർ

കബാലി ടീസർ ഒരു മണിക്കൂർ കൊണ്ട് കണ്ടത് 10 ലക്ഷം പേർ; തലൈവന്റെ ഡോൺ സിനിമാ ടീസർ ഇന്റർനെറ്റിൽ തരംഗമായി; പഞ്ച് ഡയലോഗും ലുക്കും ഏറ്റെടുത്ത് ആരാധകർ

ജനീകാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. ആവേശം കൊടുമുടിയിൽ എത്തിച്ച് ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇത് ഇന്റർനെറ്റ് ലോകത്ത് പുതിയ തരംഗം തന്നെ തീർത്തു. ഇന്നലെ പുറത്തുവിട്ട രജനീകാന്ത് ചിത്രത്തിന്റെ ടീസർ ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ 12 ലക്ഷം പേരാണ് കണ്ടത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കാഴ്‌ച്ചക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. യൂട്യൂബിന് പോലും കാഴ്ചക്കാരുടെ എണ്ണം കൃത്യമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 1.06 സെക്കന്റാണ് ടീസറിന്റെ ദൈർഘ്യം. ഇതിനോടകം 4,968,559 ആളുകളാണ് ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്.

സാൾട് ആൻഡ് പെപ്പർ ലുക്കും തീപാറുന്ന ഡയലോഗുമാണ് ടീസറിലെ പഞ്ച്. മാത്രമല്ല വിന്റേജ് ലുക്കിൽ പഴയകാല രജനിയെ കാണിക്കുന്ന രംഗവും അത്യുഗ്രൻ. നായികയായ രാധിക ആപ്‌തെ, വില്ലൻ വേഷത്തിലെത്തുന്ന കിഷോർ എന്നിവരെയും ടീസറിൽ കാണാം. ഫേസ്‌ബുക്കിലും ട്വിറ്ററിലുമെല്ലാം കബാലി ഹാഷ്ടാഗ് തന്നെയാണ് ഇപ്പോഴും തരംഗം. പല താരങ്ങളും ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്തു.

മൈലാപ്പൂരിൽ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP