Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരും വിശ്വസിക്കാത്ത കഥയ്ക്ക് വീണ്ടും ജൈത്രയാത്ര; ഇതിഹാസയുടെ റീമേക്ക് അവകാശം സ്വന്തമാക്കാൻ കമൽഹാസൻ

ആരും വിശ്വസിക്കാത്ത കഥയ്ക്ക് വീണ്ടും ജൈത്രയാത്ര; ഇതിഹാസയുടെ റീമേക്ക് അവകാശം സ്വന്തമാക്കാൻ കമൽഹാസൻ


ലയാള സിനിമാ ചരിത്രത്തിലെ ഒരു ഇതിഹാസ ചിത്രമൊന്നുമല്ലാതെ കടന്നുവന്ന ഇതിഹാസ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. സ്വാഭാവികമായ നർമ്മത്തിന്റെ അകമ്പടിയായെത്തിയത് ഇതിഹാസ എന്ന ചെറിയ സിനിമയെ വിജയമാക്കുന്നു. വലിയ താരനിരയൊന്നുമില്ലാത്ത  ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം, തുടക്കത്തിൽ തിയേറ്ററുകൾ കിട്ടാനും പാടുപെട്ടെങ്കിലും  സിനിമയെ കുറിച്ച് നല്ല റിവ്യുകൾ വന്നതിന് ശേഷം ഒപ്പമിറങ്ങിയ വമ്പൻ ചിത്രങ്ങളെ പരാജയപ്പെടുത്തി ഇതിഹാസ മുന്നേറുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കഥ ഇഷ്ട്‌പ്പെട്ട കമൽഹാസൻ അത് സ്വന്തമാക്കാൻ തയ്യാറായെന്ന് റിപ്പോർട്ട്.

ചിത്രത്തിന്റെ റീമേക്ക് അവകാശം താരം വാങ്ങുന്നു എന്നാണ് റിപ്പോർട്ട്. മാത്രമല്ല ചിത്രത്തിലെ കേന്ദ്രനായികയെ അവതരിപ്പിക്കുന്നത് ഉലകനായകന്റെ മകൾ ശ്രുതി ഹസനായിരിക്കും എന്നുമാണ് അറിയുന്നത്. ഇതിഹാസ കമൽ ഹസൻ വാങ്ങുന്നു ചെറുപ്പക്കാരായ രണ്ട് കള്ളന്മാരുടെ ജീവിതത്തിലേക്ക് ജാനകി എന്ന പെൺകുട്ടി കടന്നവരുന്നതോടെയാണ് ചിത്രത്തിൽ ഇതിഹാസം സംഭവിക്കുന്നത്. ആരും വിശ്വസിക്കാത്ത കഥ എന്ന ടാഗ് ലൈനോടു കൂടി വന്ന ചിത്രത്തിൽ ആണ് പെണ്ണാകുന്നതും, പെണ്ണ് ആണാകുന്നതുമായ രസകരമായ സംഭവങ്ങളാണ് വിവരിക്കുന്നത്.

അനുശ്രീയും, ഷൈൻ ടോം ചാക്കോയും, ബാലുവും തകർത്തഭിനയിച്ച ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ബിനു എസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് അനീഷ് ലീ അശോകാണ്. രാജേഷ് അഗസ്റ്റിയനാണ് ചിത്രം നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP