Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമൽ ഹാസൻ ടികെ രാജീവ് കുമാർ ചിത്രത്തിന് പേരായി; സബാഷ് നായിഡുവായി തകർക്കാൻ ഉലകനായകൻ; വില്ലന്റെ റോളിൽ സിദ്ദിഖ് തിളങ്ങും

കമൽ ഹാസൻ ടികെ രാജീവ് കുമാർ ചിത്രത്തിന് പേരായി; സബാഷ് നായിഡുവായി തകർക്കാൻ ഉലകനായകൻ; വില്ലന്റെ റോളിൽ സിദ്ദിഖ് തിളങ്ങും

കമൽഹാസനെ നായകനാക്കി ടി.കെ രാജീവ്കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിന് 'സബാഷ് നായിഡു' എന്നു പേരിട്ടു. ദശാവതാരം എന്ന ഹിറ്റ് ചിത്രത്തിൽ കമൽഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഒന്നായ ബൽറാം നായിഡു എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ ചിത്രത്തിലൂടെ കമൽ പുനരവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.

സബാഷ് നായിഡു എന്ന പേരിലാണ് തമിഴിലും തെലുങ്കിലും ചിത്രമെത്തുക. ഹിന്ദിയിൽ ഷബാഷ് കുണ്ഡു എന്ന പേരിൽ ചിത്രമെത്തും. ചെന്നൈയിൽ നടികർ സംഘം ഹാളിൽ വച്ചാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് നടന്നത്. ഇളയരാജ ചിത്രത്തിന്റെ തമിഴ് പതിപ്പിന് പേരിട്ടു. ഇളയരാജ തന്നെയാണ് സംഗീത സംവിധാനം. കമൽഹാസനാണ് തിരക്കഥയും സംഭാഷണവും. നീണ്ട ഇടവേളയ്ക്ക് ശേഷം കമൽഹാസൻ ടി കെ രാജീവ്കുമാർ ടീം ഒന്നിക്കുന്ന ചിത്രം അറ്റ്ലാന്റയിൽ തുടങ്ങും.

കമൽഹാസനും മകൾ ശ്രുതിഹാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. ന്യൂയോർക്കിലും ജോർജിയയിലും ചിത്രീകരിക്കുന്നുണ്ട്. രമ്യാ കൃഷ്ണനാണ് കമലിന്റെ ഭാര്യയുടെ റോളിൽ. സിനിമയിലും കമലിന്റെ മകളുടെ റോളിലാണ് ശ്രുതി ഹാസൻ. സൗരബ് ശുക്ല, തെലുങ്ക് താരം ബ്രഹ്മാനന്ദൻ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രം പൂർണമായും ഒരു കോമഡി എന്റർടെയ്‌നറാണ്. ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ നടൻ സിദ്ദിഖ് അഭിനയിക്കുന്നു എന്നതാണ് മറ്റൊരു വലിയ വാർത്ത. മൽഹാസന്റെ വില്ലനായാണോ സിദ്ദിഖ് ഈ സിനിമയിൽ വരുന്നത് എന്ന കാര്യത്തിൽ അറിവായിട്ടില്ല.

ദശാവതാരത്തിൽ കേന്ദ്രസർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ബൽറാം നായിഡു. ഇദ്ദേഹത്തിന്റെ കുടുംബജീവിതമാണ് സബാഷ് നായിഡുവിന്റെ പ്രമേയം. മൂന്ന് ഭാഷകളിലും രാജ്കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജയകൃഷ്ണ ഗുമ്മാഡിയാണ് സബാഷ് നായിഡു ക്യാമറയിലാക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ലോഞ്ച് ചെയ്തു. ഹ്യൂമറിന് കൂടി പ്രാധാന്യം നൽകിയാണ് ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP