Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസിൻസിൽ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഒരുമിക്കും; ഐറ്റം ഡാൻസുമായി കമാലിനി മുഖർജി എത്തും

കസിൻസിൽ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ഒരുമിക്കും; ഐറ്റം ഡാൻസുമായി കമാലിനി മുഖർജി എത്തും

കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നായകന്മാരാവുന്ന കസിൻസിൽ ഐറ്റം ഡാൻസുമായി കമാലിനി മുഖർജി എത്തും. മലയാളത്തിൽ മുമ്പ് നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിൽ കമാലിനി നായികയായി എത്തിയിരുന്നു. കുട്ടിസ്രാങ്കിലും ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുള്ള കമാലിനി വേട്ടയാട് വിളയാട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. ഈ ചിത്രത്തിൽ കമലഹാസനുമൊന്നിച്ചുള്ള 'പാർത്ത മുതൽ നാളെ' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ആദ്യ പകുതിയിലാണ് കമാലിനിയുടെ ഗാനരംഗം വരുന്നത്. ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടതാണ് ഗാനരംഗം. ഏതാണ്ട് നാൽപതോളം നർത്തകരെയാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലാവും ഷൂട്ടിങ്. എം.ജയചന്ദ്രൻ ഈണം പകരുന്ന വരികൾ സിതാരയാണ് ആലപിക്കുന്നത്. നേരത്തെ 80 ലക്ഷം രൂപ ചെലവിൽ ഒരു ഗാനരംഗം മൈസൂർ കൊട്ടാരത്തിൽ വച്ച് ചിത്രീകരിച്ചിരുന്നു.

ഒരു മസാല എന്റർടൈനറായ കസിൻസ് വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമൂട്, ജിജോ ജോർജ് എന്നിവരാണ് നായകന്മാർക്കൊപ്പം കസിൻസിന്റെ വേഷം ചെയ്യുന്നത്. വേദികയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. ഭാവന ഇന്ദ്രജിത്തിന്റെ നായികയാവും. നെടുമുടി വേണു, കലാഭവൻ ഷാജോൺ എന്നിവർക്കൊപ്പം വില്ലനായി തെലുങ്ക് നടൻ പ്രദീപ് റാവുത്തറും അഭിനയിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP