Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലിന്റെ 'കനൽ' ജ്വലിക്കുമോ? പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

മോഹൻലാലിന്റെ 'കനൽ' ജ്വലിക്കുമോ? പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

കോഴിക്കോട്: ശിക്കാറിനുശേഷം മോഹൻലാലിനെ നായകനാക്കി എം പത്മകുമാർ ഒരുക്കുന്ന 'കനലി'ന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. ഇതാദ്യമായാണ് ഒരു ലാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇറങ്ങുന്നത്.

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ശിക്കാറിനുശേഷം പത്മകുമാറും എസ് സുരേഷ് ബാബുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തികച്ചും അപരിചിതരായ ജോൺ ഡേവിഡ് എന്ന ആനിമേറ്ററും അനൂപ് രാമനും ഒരു ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ അവർ തങ്ങളുടെ ഭൂതകാലം എവിടെയൊക്കെയോ ബന്ധപ്പെട്ടുകിടക്കുന്നതായി മനസ്സിലാക്കുന്നു. അതിന്റെ ദുരൂഹതകളും സംഘർഷങ്ങളുമാണ് കനലായി എരിയുന്നത്. ഡേവിഡായി മോഹൻലാലും അനൂപ് രാമനായി അനൂപ് മേനോനും എത്തുന്നു. അതുൽകുൽക്കർണിയും പ്രധാന വേഷത്തിലെത്തും. ഹണി റോസാണ് നായിക. മലയാളത്തിന്റെ മുൻനായകനായ ജോസും അഭിനയിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP