Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഹാനിക്ക് ശേഷം ജാപ്പനീസ് നോവൽ സിനിമയാക്കാൻ സുജോയ് ഘോഷ്; സെയ്ഫിന്റെ നായികയാകയായി കങ്കണ എത്തും

കഹാനിക്ക് ശേഷം ജാപ്പനീസ് നോവൽ സിനിമയാക്കാൻ സുജോയ് ഘോഷ്; സെയ്ഫിന്റെ നായികയാകയായി കങ്കണ എത്തും

വിദ്യാബാലനെ നായികയാക്കി കഹാനി ഒരുക്കിയ സുജോയ് ഘോഷ് കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്' എന്ന പ്രമുഖ ജാപ്പനീസ് നോവലിനെ ആസ്പദമാക്കി അടുത്ത ചിത്രം ഒരുക്കുന്നു. 'ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്' ജാപ്പനീസ്, കൊറിയൻ ഭാഷകളിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഹോളിവുഡ് പതിപ്പ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബോളിവുഡിലേക്കും ചിത്രം എത്തുന്നത്. ബാലാജി മോഷൻ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്.

റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. സെയ്ഫ് അലി ഖാനാണ് ചിത്രത്തിൽ നായകനാകുന്നത്. കങ്കണയാണ് നായിക. റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. സമാധാനപരമായി ജീവിതം നയിക്കുന്ന ഒരു യുവതിയുടെ വേഷമാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്ക് ഉപദ്രവകാരിയായ മുൻ ഭർത്താവിനെ കൊലപ്പെടുത്തേണ്ടി വരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിക്കാനും കുറ്റം മൂടി വയ്ക്കാനും ഇവർ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സെയിഫ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

സെയിഫും കങ്കണയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെന്നും അതിനാൽ അഭിനയത്തിന്റെ കാര്യത്തിൽ തങ്ങൾ വളരെ സുരക്ഷിതരാണെന്നും സുജോയ് പറഞ്ഞു. അവർ ചിത്രത്തെ നല്ല രീതിയിൽ കൊണ്ടു പോകുമെന്നും തനിക്ക് സന്തോഷമായി ചിത്രത്തിന്റെ ത്രില്ലർ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന ഏപ്രിലിൽ ആരംഭിക്കാനാണ് സുജോയ് തീരുമാനിച്ചിരിക്കുന്നത്.

താൻ വായിച്ചിട്ടുള്ള മികച്ച പുസ്തകങ്ങളിലും തിരക്കഥകളിലും ഒന്നാണ് 'ദി ഡിവോഷൻ ഓഫ് സസ്‌പെക്ട് എക്‌സ്' എന്നും സുജോയ്ക്കും ബാലാജിക്കും ഒപ്പം വർക്ക് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP