Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉശിരും ഊർജ്ജവുമുള്ള തകർപ്പൻ പൊലീസ് വേഷവുമായി കസബ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി; മമ്മൂക്കയും വെറുതേ വിടാതെ ട്രോളന്മാർ; പോസ്റ്ററിന് സ്പൂഫും ട്രോളുമായി സോഷ്യൽമീഡിയ

ഉശിരും ഊർജ്ജവുമുള്ള തകർപ്പൻ പൊലീസ് വേഷവുമായി കസബ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി; മമ്മൂക്കയും വെറുതേ വിടാതെ ട്രോളന്മാർ; പോസ്റ്ററിന് സ്പൂഫും ട്രോളുമായി സോഷ്യൽമീഡിയ

രു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജൻ സക്കറിയ എന്ന വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്നലെ ഇറങ്ങി. നല്ല ഉശിരും ഊർജ്ജവുമുള്ള പൊലീസ് ഓഫീസറായിട്ടുള്ള മമ്മൂട്ടിയുടെ ലുക്കാണ് പോസ്റ്ററിൽ.

എന്നാൽ ഫസ്റ്റ് ലുക്ക് എത്തിയതിന് പിന്നാലെ ട്രോളും സ്പൂഫുമൊരുക്കി സോഷ്യൽ മീഡിയും ആഘോഷിക്കുകയാണ്. മോഹൻലാലിന്റെ പുലിമുരുഗൻ എന്ന സിനിമയുടെ കാരക്ടർ ടീസറിനുള്ള ട്രോളിന് പിന്നാലെയാണ് മമ്മൂട്ടിയും ട്രോളന്മാരുടെ ഇരയായി മാറിയത്. സിനിമയുടെ ആദ്യ പോസ്റ്ററിനുള്ള വിമർശനമോ വിയോജിപ്പോ അല്ല മമ്മൂട്ടിയുടെ ലുക്കിന് സ്പൂഫ് ഒരുക്കിയാണ് കൂടുതൽ ട്രോളുകളും. മുമ്പ് ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീൻ ഫോട്ടോ പുറത്തുവിട്ടപ്പോഴും സമാനമായ ട്രോൾ പ്രവാഹമുണ്ടായിരുന്നു.

നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി, വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവൻ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാണം.

ബംഗളൂരു,ബംഗാരപ്പെട്ട്,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കസബയിൽ സമ്പത്ത് നെഗറ്റീവ് റോളിലെത്തുന്നു. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരളാ കർണാടക അതിർത്തിയിലെത്തുന്ന സബ് ഇൻസ്പെക്ടറാണ് രാജൻ സക്കറിയ. അയാൾ പിന്നീട് നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം. ആക്ഷൻ എന്റർടെയിനർ സ്വഭാവത്തിലാണ് സിനിമ.ജോ ആൻഡ് ദി ബോയ് എന്ന സിനിമയുടെ നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടെയിന്മെന്റാണ് കസബ നിർമ്മിക്കുന്നത്. രാഹുൽ രാജ് സംഗീതവും സമീർ ഹഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP