Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബന രംഗം ഫിത്തൂറിലേത്; കത്രീന കൈഫും ആദിത്യ റോയ് കപൂറും മതിമറന്ന് ചുംബിച്ചത് മൂന്ന് മിനിറ്റ്

ബോളിവുഡിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബന രംഗം ഫിത്തൂറിലേത്; കത്രീന കൈഫും ആദിത്യ റോയ് കപൂറും മതിമറന്ന് ചുംബിച്ചത് മൂന്ന് മിനിറ്റ്

ബോളിവുഡിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനരംഗം ചിത്രീകരിച്ച സിനിമ എന്ന ക്രഡിറ്റ് ഫിത്തൂറിന് സ്വന്തമാകുന്നു. കത്രീന കൈഫും ആദിത്യ റോയ് കപൂറും ചേർന്നാണ് ഈ ക്രഡിറ്റ് അടിച്ചെടുത്തത്. അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന സിനിമയിൽ മൂന്ന് മിനിറ്റോളം നീളുന്ന ചുംബന രംഗത്തിലാണ് ഇരുവരും അഭിനയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ആദിത്യ റോയ് കപൂറും കത്രീനയും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാൽ ഇഴചേർന്നഭിനയിക്കേണ്ട ഇത്തരത്തിലൊരു രംഗം ചിത്രീകരിക്കുന്നതിന് അത് തടസമായില്ലെന്ന് അണിയറക്കാർ പറയുന്നു. കാരണം ഒരുമിച്ചഭിനയിക്കുന്നത് ആദ്യമാണെങ്കിലും വളരെക്കാലമായി പരസ്പരം അറിയാവുന്നവരാണ് ആദിത്യയും കത്രീനയും.

ആഷിഖി 2വിൽ ശ്രദ്ധ കപൂറിനൊപ്പം ആദിത്യയ്ക്ക് ഒരു ചുംബനരംഗമുണ്ടായിരുന്നു. സിന്ദഗി ന മിലേഗി ദൊബാര, ധൂം 3, രാജ്‌നീതി തുടങ്ങിയ ചിത്രങ്ങളിൽ കത്രീനയ്ക്കും ചുംബനരംഗങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഫിത്തൂറിലേതിന്റെയത്ര ദൈർഘ്യമുള്ളവയായിരുന്നില്ല അവയൊന്നും.

മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള രംഗം സംവിധായകനും ക്യാമറാമാനും അസിസ്റ്റന്റ്‌സുമടക്കം വളരെ കുറച്ചുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ചിത്രീകരിച്ചത്.ചാൾസ് ഡിക്കൻസിന്റെ ഗ്രേറ്റ് എക്‌സ്‌പെക്ടേഷൻസ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉണ്ടാക്കൊണ്ടാണ് അഭിഷേക് കപൂർ ഫിത്തൂർ ഒരുക്കുന്നത്. ആദിത്യ റോയ് കപൂറിനും കത്രീനയ്ക്കുമൊപ്പം തബുവും ഒരു പ്രധാന റോളിലെത്തും ചിത്രത്തിൽ. ജനുവരി നാലിന് പുറത്തെത്തിയ ഫിത്തൂർ ട്രെയ്‌ലർ യു ട്യൂബിൽ ഇതിനോടകം 84 ലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. ഈ മാസം 12നാണ് റിലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP