Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗ്ലാമർ വിട്ട് കത്രീന ആക്ഷൻ താരമാകാനൊരുങ്ങുന്നു; ബാംഗ് ബാംഗിൽ കത്രീനയുടെ തീ പാറുന്ന സംഘട്ടന രംഗങ്ങൾ...!!

ഗ്ലാമർ വിട്ട് കത്രീന ആക്ഷൻ താരമാകാനൊരുങ്ങുന്നു; ബാംഗ് ബാംഗിൽ കത്രീനയുടെ തീ പാറുന്ന സംഘട്ടന രംഗങ്ങൾ...!!

ഗ്ലാമർ പ്രദർശനങ്ങൾക്ക് പേരു കേട്ട ബോളിവുഡ് താരമായ കത്രീന കൈഫ് ഇപ്പോൾ ആക്ഷൻ താരത്തിന്റെ കുപ്പായമണിയാനുള്ള ഒരുക്കത്തിലാണെന്നാണ് പുതിയ പ്രവണതകളിലൂടെ വ്യക്തമാകുന്നത്.അടുത്തിടെ റിലീസായ ബാംഗ് ബാംഗ് ട്രെയിലർ അതാണ് വ്യക്തമാക്കുന്നത്. ഹൃത്വിക് റോഷനൊപ്പം ഈ ചിത്രത്തിലെ സാഹസികമായ രംഗങ്ങളിൽ അഭിനയിക്കാൻ കത്രീന തയ്യാറായിരിക്കുന്നു.

തന്റെ ചുവട് മാറ്റത്തിന്റെ ഭാഗമായി ശക്തമായും അത്യന്താധുനികമായതുമായ അണ്ടർവാട്ടർ സ്‌കൂട്ടറായ സീബോബ് ഓടിക്കാൻ കത്രീന സ്വയം പരിശീലിക്കുകയാണെന്നാണ് ചില കേന്ദ്രങ്ങൾ സൂചന നൽകുന്നത്.

ചിത്രത്തിലെ സംഘട്ടനരംഗങ്ങളിൽ കത്രീന ഇത്തരം സ്‌കൂട്ടറോടിക്കുന്ന സീക്വൻസുകൾ ഉണ്ടത്രെ. തന്റെ സംഘട്ടന വൈഭവം കബിർ ഖാന്റെ ഏക് താ ടൈഗർ എന്ന ചിത്രത്തിൽ പ്രകടമാക്കിയിരുന്നു. ഇതിൽ സൽമാൻഖാനായിരുന്നു കത്രീനയുടെ നായകൻ.

കബിർഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ഫാന്റം എന്ന പടത്തിൽ ഒരു പാക്കിസ്ഥാൻ ചാരവനിയതായായാണ് കത്രീന വേഷമിടുന്നത്. ഇതിലും കത്രീനയുടെ ആക്ഷൻ സീക്വൻസുകൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സെയ്ഫ് അലിഖാനും ഈ ചിത്രത്തിലുണ്ട്.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ബാംഗ് ബാംഗ് റിലീസ് ചെയ്യാനാണൊരുങ്ങുന്നത്. പ്രൊഡ്യൂസർമാരായ ഫോക്‌സ് സ്റ്റുഡിയോസ് ഇതിന്റെ പ്രമോഷൻ വർക്കുകൾ ആരംഭിക്കാനിരിക്കുകയാണ്. ഹൃത്വിക്കും കത്രീനയും ഈ പടത്തിന്റെ കുറച്ച് പ്രമോഷണൽ ഇവന്റുകളിൽ പങ്കെടുക്കുമെന്നാണ് കേൾക്കുന്നത്. എന്നാൽ റിയാലിറ്റി ഷോകളിലൂടെയുള്ള ഭാരിച്ച പ്രമോഷനിൽ നിന്നും ഇവർ ഒഴിഞ്ഞു നിൽക്കുമെന്നാണ് കേൾക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP