Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാക്‌സി ഡ്രൈവർ ദേവയാനിയായി കാവ്യ; സജിസുരേന്ദ്രന്റെ ഷീ ടാക്‌സിയുടെ ട്രയിലർ പുറത്ത്

ടാക്‌സി ഡ്രൈവർ ദേവയാനിയായി കാവ്യ; സജിസുരേന്ദ്രന്റെ ഷീ ടാക്‌സിയുടെ ട്രയിലർ പുറത്ത്

ടവേളയ്ക്ക് ശേഷമുള്ള കാവ്യ മാധവന്റെ തിരിച്ചുവരവ് ചിത്രമാണ് ഷി ടാക്‌സി സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലർ റിലീസ് ചെയ്തു. കാവ്യ മാധവൻ പ്രധാനവേഷത്തിലെത്തുന്ന ഷീ ടാക്‌സിയിൽ ടാക്‌സി ഡ്രൈവറായ ദേവയാനിയായാണ് കാവ്യ എത്തുന്നത്. അനൂപ് മേനോൻ ആദ്യമായി കാവ്യയുടെ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അൻസിബ ഹസൻ, ഗണേശ് കുമാർ, ബൈജു എന്നിവരാണ് മറ്റുതാരങ്ങൾ. അനിൽ നായർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ബിജിപാൽ സംഗീതം പകരുന്നു. ഒരു ട്രാവൽ മൂവിയാണ് ഷീ ടാക്‌സി. വനിതാ ഡ്രൈവർമാരെ അണിനിരത്തി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ഷീ ടാക്‌സി എന്ന സംരംഭം കൊച്ചിയിൽ ഹിറ്റായി കോഴിക്കോട്ടേക്കും ഓട്ടത്തിനൊരുങ്ങവേയാണ് സജി സുരേന്ദ്രൻ ഈ പ്രമേയത്തിൽ ഷീ ടാക്‌സി എന്ന ഒരു സിനിമക്ക് തുടക്കം കുറിച്ചത്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയുമാണ് ഷീ ടാക്‌സിയെ സിനിമയാക്കുന്നത്.

സജി സുരേന്ദ്രന്റെ മുൻ ചിത്രങ്ങളെ പോലെ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഷീ ടാക്‌സിയും അണിയിച്ചൊരുക്കിയിരിക്കുന്നത്.മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP