Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് ട്രോളി ഇന്ന് കൈയടിക്കുന്നു; അഭിനയം അറിയില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടി മാത്രമായിരുന്നില്ല മഹാനടി; തന്റെ റേഞ്ച് എന്താണെന്ന് വ്യക്തമായി തെളിയിക്കുകയായിരുന്നു കീർത്തി സുരേഷ് എന്ന മലയാളി; ഏറ്റവും കൂടുതൽ ട്രോളുകൾ ഏൽക്കേണ്ടി വന്നത് തമിഴിൽ നിന്ന്

അന്ന് ട്രോളി ഇന്ന് കൈയടിക്കുന്നു; അഭിനയം അറിയില്ലെന്ന് പരിഹസിച്ചവർക്കുള്ള മറുപടി മാത്രമായിരുന്നില്ല മഹാനടി; തന്റെ റേഞ്ച് എന്താണെന്ന് വ്യക്തമായി തെളിയിക്കുകയായിരുന്നു കീർത്തി സുരേഷ് എന്ന മലയാളി; ഏറ്റവും കൂടുതൽ ട്രോളുകൾ ഏൽക്കേണ്ടി വന്നത് തമിഴിൽ നിന്ന്

കീർത്തി സുരേഷിന് മഹാനടി തിരിച്ചു നൽകിയത് ഒരു കാലത്ത് തന്നെ അഭിനയത്തിന്റെ പേരിൽ കളിയാക്കിയവരുടെ സ്‌നേഹാദരങ്ങളായിരുന്നു. അഭിനയം ആരംഭിച്ച് ചുരുങ്ങിയകാലം കൊണ്ടു തന്നെ തമിഴിലും തെലുങ്കിലുമൊക്കെ മുൻനിര നായിക ആയെങ്കിലും കീർത്തക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു എല്ലായിടത്തു നിന്നും ട്രോളുകളുടെ പൊങ്കാലായായിരുന്നു. തമിഴിൽ ഏറ്റവും കൂടുതൽ ട്രോൾ വിഡിയോ ഇറങ്ങിയതും കീർത്തിയുടെ പേരിലായിരുന്നു.മഹാനടിയിലെ സാവിത്രി എന്ന വേഷം കീർത്തി സുരേഷിനെ സംബന്ധിച്ചടത്തോളം വെല്ലുവിളി മാത്രമല്ല പ്രതികാരം കൂടിയായിരുന്നു. തന്റെ റേഞ്ച് എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു മേനകയുടെ മകൾ.

പവൻ കല്യാണിന്റെ നായികയായി അജ്ഞാതവാസി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറി. പക്ഷേ ചിത്രം പരാജയമായിരുന്നു. എന്നാൽ ഇതിനൊക്കെ മറുപടിയായിരുന്നു മഹാനടിയിലെ സാവിത്രി എന്ന കഥാപാത്രം. മഹാനടി കീർത്തിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്. 1110 ലുക്കിലാണ് ചിത്രത്തിൽ കീർത്തി സുരേഷ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

മഹാനടി സാവിത്രിയുടെ ജീവിതം വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീർത്തി. സാവിത്രിയായി അഭിനയിക്കുക എന്നു വച്ചാൽ വളരെ എളുപ്പമൊന്നുമായിരുന്നില്ല .അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നുവെന്ന് കീർത്തി പറയുന്നു. സാവിത്രിയായി കീർത്തി ജീവിക്കുകയായിരുന്നുവെന്ന് പറഞ്ഞാൽ അത് ഒരിക്കലും അധികമാകില്ല. അതിന്റെ തെളിവുകളാണ് സാവിത്രിയുടെ മകൾ ചാമുണ്ഡേശ്വരി വിജയയുടെ വാക്കുകൾ. ''ഷൂട്ടിങ് സമയത്ത് കീർത്തി തന്നെ വിളിക്കാറുണ്ടെന്നും അമ്മയുടെ പെരുമാറ്റത്തെകുറിച്ചും ഭക്ഷണ രീതിയെ കുറിച്ചും ചോദിച്ചു മനസിലാക്കാറുണ്ടെന്നും വിജയ പറഞ്ഞു. ഷൂട്ടിൽ സെറ്റിൽ പോകുമ്പോൾ, ഷൂട്ടിങ് ഇടവേളകളിൽ കീർത്തി തന്റെ അടുത്ത് വരുന്നത് അമ്മ നടന്നു വരുന്നതുപോലെ ഉണ്ടായിരുന്നു എന്നാണ് വിജയ പറഞ്ഞത്. വൈകാരികമായായിരുന്നു വിജയയുടെ പ്രതികരണം. ചിത്രത്തിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ പൂർണമായും സത്യമാണ് അമ്മയുടെ ജീവിതമാണ് ചിത്രം പകർത്തിയതെന്നും വിജയ പ്രതികരിച്ചു''.

മഹാനടിയോടെ തെലുങ്കിലെ നമ്പർ വൺ നായികയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ നേരിട്ട് കാണുവാൻ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമർശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ അഭിനന്ദന പ്രവാഹം കൊണ്ട് മൂടുകയാണ്.

തന്റെ അഭിനയ മികവു കൊണ്ടു ഇന്ത്യൻ സിനിമാ ലോകം കീഴടക്കിയ സാവിത്രി രാജ്യത്തെ എക്കാലത്തേയും മികച്ച നടികളിലൊരാളായാണു കണക്കാക്കപ്പെടുന്നത്. ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അവർക്കുണ്ട്. അർധാംഗി, മായാ ബസാർ, ഗംഗാ കി ലഹരേം, കളത്തൂർ കണ്ണമ്മ, കൈ കൊടുത്ത ദൈവം, പാസമലർ , പാവമനിപ്പ് , നവരാത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സാവിത്രി ഹിന്ദിക്കൊപ്പം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 1973ൽ പുറത്തിറങ്ങിയ ചുഴിയിലാണ് സാവിത്രി അഭിനയിച്ചത്. നടി എന്നതിലുപരി ഗായികയും നർത്തകിയുമൊക്കെയായിരുന്നു സാവിത്രി.

മുൻപു മദ്രാസ് പ്രസിഡന്റസിയുടെ ഭാഗമായിരുന്ന ഗുണ്ടൂരിൽ (ഇപ്പോൾ ആന്ധ്രയിൽ) 1936ൽ ജനിച്ച സാവിത്രി 1952ലാണു ആദ്യ ചിത്രമായ പെല്ലി ചേസി ചൂഡു എന്ന തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. ജമിനി ഗണേശനെ വിവാഹം ചെയ്ത സാവിത്രിയുടെ കരിയർ ഗ്രാഫ് നടിയിൽ നിന്നും സംവിധായകയും നിർമ്മാതാവുമൊക്കെയായി ഉയർന്നു. 45-ാം വയസിൽ 1981ലാണു സാവിത്രി മരിക്കുന്നത്. ജമിനി ഗണേശനെ വിവാഹം കഴിക്കുമ്പോൾ 16 വയസായിരുന്നു സാവിത്രിക്ക്. സാവിത്രിയുടെ ജീവിതം സിനിമയാകുമ്പോൾ ആ ജീവിതത്തിലെ വിവാദങ്ങൾ സ്‌ക്രീനിലും പറിച്ചു നട്ടിട്ടുണ്ട്.

കീർത്തി സുരേഷിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ ഇതിനോടകം പിടിച്ചു പറ്റിയിട്ടുണ്ട്. ഇതിൽ ജമിനി ഗണേശന്റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ദുൽഖറിനും അഭിനന്ദനപ്രവാഹമാണ്. രാജ മൗലി അടക്കുമുള്ളവർ ഇരുവർക്കും പ്രശംസയുമായി എത്തിയിരുന്നു.

എന്തായാലും മഹാനടി നൽകിയത് കീർത്തിക്ക് പുതിയൊരു വഴിത്തിരിവ് തന്നെയാണ്. ബാഹുബലിക്കു ശേഷം എസ്.എസ്.രാജമൗലി ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നായികയായി കീർത്തി സുരേഷിനെ പരിഗണിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. തമിഴകത്തും നായികയ്ക്ക് കൈനിറയെ പ്രോജക്ടുകളാണ്, വിക്രം നായകനാകുന്ന സാമി 2, വിശാലിന്റെ സണ്ടക്കോഴി 2, വിജയ്-മുരുകദോസ് ചിത്രം. ഇവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP