Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചുംബന സമരവും സിനിമയാക്കാൻ ബൈജു കൊട്ടാരക്കര; കിസ് ഓഫ് ലവിന്റെ കഥ പറഞ്ഞ് വീണ്ടും സംവിധായക വേഷമണിയാൻ ബൈജു

ചുംബന സമരവും സിനിമയാക്കാൻ ബൈജു കൊട്ടാരക്കര; കിസ് ഓഫ് ലവിന്റെ കഥ പറഞ്ഞ് വീണ്ടും സംവിധായക വേഷമണിയാൻ ബൈജു

കേരളത്തെ മുൾമുനയിൽ നിർത്തിയ 'കിസ് ഓഫ് ലൗ' എന്ന ചുംബന കൂട്ടായ്മയുടെ കഥ പറഞ്ഞു കൊണ്ട് ബൈജു കൊട്ടാരക്കര വീണ്ടും സംവിധായക വേഷമണിയാൻ ഒരുങ്ങുന്നു. ബി.ബി.സിയുടെ ചാനൽ ഫോറിൽ ജോലി ലഭിച്ച് അമേരിക്കയിലേക്കു പോയതോടെ് മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന ബൈജു വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്താനൊരുങ്ങുകയാണ്  കൊച്ചിയിൽ അരങ്ങേറിയ 'കിസ് ഓഫ് ലവിന്റെ കഥ പറഞ്ഞകൊണ്ട്.

ബാംഗ്‌ളൂരിലുള്ള സോഫിയയാണ് സിനിമയുടെ തിരക്കഥ തയാറാക്കുന്നത്. 'കിസ് ഓഫ് ലൗ' എന്ന പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. സദാചാര പൊലീസിംഗിനെതിരായ പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിൽ 'കിസ് ഓഫ് ലവി'ലൂടെ യുവാക്കളെ സിനിമയിലേക്ക് ആകർഷിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബൈജു.

മുഖ്യധാരാ സംവിധായകൻ വിനയന്റെ 'ലിറ്റിൽ സൂപ്പർമാൻ' എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചുകൊണ്ടാണ് ബൈജു കൊട്ടാരക്കരയുടെ സിനിമയിലേക്കുള്ള പുനഃപ്രവേശം. സമ്പൂർണ ത്രിമാന (3 ഡി) ചിത്രമായ 'ലിറ്റിൽ സൂപ്പർമാൻ' തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാലു ഭാഷകളിലാണ് 'റിലീസ്' ചെയ്യുന്നത്.

കമ്പോളം, ബോക്‌സർ, വംശം, ജയിംസ് ബോണ്ട് തുടങ്ങി 12 സിനിമകൾ ബൈജു കൊട്ടാരക്കര സംവിധാനം ചെയ്തിട്ടുണ്ട്.  2005 ൽ അമേരിക്കയിൽവച്ച് 'ബാക്ക് ടു സ്ട്രീറ്റ്' എന്ന ഒരു ഇംഗ്ലീഷ് ചിത്രവും സംവിധാനം ചെയ്തിരുന്നു.ബൈജു കൊട്ടാരക്കര വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.വർഷങ്ങൾക്കുശേഷം വിനയന്റെ തന്നെ 'ലിറ്റിൽ സൂപ്പർമാൻ' എന്ന 'സിനിമയിലൂടെ ബൈജു വീണ്ടും തിരികെയെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

ചിത്രത്തിൽ 'മുസ്തഫ' എന്ന വില്ലൻ കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ അഭിനയ മികവു കണ്ട് ഒരു കന്നട സിനിമയിലേക്കും ബൈജുവിന് വില്ലൻ കഥാപാത്രമായി രംഗപ്രവേശം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP