Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മഴ മയയുടെ പര്യായം മാത്രം'; മലബാർ പ്രണയവും ഭാഷയും ഇഴചേരുന്ന ഉണ്ണി മുകുന്ദൻ ചിത്രം കെഎൽ പത്ത് ട്രെയിലറെത്തി

'മഴ മയയുടെ പര്യായം മാത്രം'; മലബാർ പ്രണയവും ഭാഷയും ഇഴചേരുന്ന ഉണ്ണി മുകുന്ദൻ ചിത്രം കെഎൽ പത്ത് ട്രെയിലറെത്തി

ലബാർ ഭാഷയും പ്രണയവും ഇഴചേരുന്ന ട്രെയിലറുമായി ഉണ്ണി മുകുന്ദൻ ചിത്രം. 1.27 മിനിറ്റ് ദൈർഘ്യമുള്ളതാണ് കെ.എൽ.10 പത്ത്ട്രെയിലർ. അവതരണത്തിലും വൈവിധ്യത പുലർത്തിയ നേറ്റീവ് ബാപ്പ എന്ന ആൽബമൊരുക്കിയ മുഹ്‌സിൻ പെരാരിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും മുഹ്‌സിൻ പെരാരിയാണ്

ലാൽ ജോസിന്റെ നിർമ്മാണവിതരണകമ്പനിയായ എൽ ജെ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഷൈൻ ടോം ചാക്കോ,അഹമ്മദ് സിദ്ദീഖ്,അനീഷ് മേനോൻ,ശ്രീനാഥ് ഭാസി,സൗബിൻ ഷാഹിർ,മാമുക്കോയ എന്നിവരും ചിത്രത്തിലുണ്ട്.റൊമാന്റിക് കോമഡി സിനിമയുടെ സംഗീതസംവിധാനം ബിജിപാൽ ആണ് നിർവഹിച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദനും പുതുമുഖം ചാന്ദ്‌നിയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച കെ.എൽ.10 പത്ത് ഈ ചെറിയ പെരുന്നാളിന് തിയറ്ററുകളിലെത്തും. നാട്ടിലെ മികച്ച ഫുട്‌ബോൾ കളിക്കാരനായ അഹമ്മദിന്റെ ജീവിതത്തിൽ ഷാമിയ എന്ന ആർക്കിടെക്ട് വന്നു ചേരുന്നതിന്റെ രസകരമായ കഥയാണ് ഈ ചിത്രം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP