Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനിയത്തിപ്രാവു മുതലുള്ള എന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയുമാണ് പ്രിയ; പഞ്ചവർണതത്തയുടെ വിജയാഘോഷ വേദിയിൽ തിളങ്ങിയത് ചാക്കോച്ചൻ-പ്രിയാ ദമ്പതികൾ; ഭാര്യയേയും അമ്മയേയും കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്

അനിയത്തിപ്രാവു മുതലുള്ള എന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയുമാണ് പ്രിയ; പഞ്ചവർണതത്തയുടെ വിജയാഘോഷ വേദിയിൽ തിളങ്ങിയത് ചാക്കോച്ചൻ-പ്രിയാ ദമ്പതികൾ; ഭാര്യയേയും അമ്മയേയും കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞത്

'അനിയത്തിപ്രാവു മുതലുള്ള എന്റെ ഏറ്റവും വലിയ ആരാധികയും ശക്തിയുമാണ് പ്രിയ'-പഞ്ചവർണതത്തയുടെ വിജയാഘോഷ വേദിയിലാണ് കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നത്.

പഞ്ചവർണതത്തയുടെ വിജയാഘോഷ വേദിയിൽ താരമായത് ചാക്കോച്ചൻ-പ്രിയാ ദമ്പതികളായിരുന്നു. വേദിയിലെത്തിയ പ്രിയയെ സംസാരിക്കാൻ പിഷാരടി ക്ഷണിച്ചെങ്കിലും ചാക്കോച്ചന്റെ പിന്നിലൊളിക്കുകയായിരുന്നു പ്രിയ. ഇതോടെ മൈക്ക് വാങ്ങി പ്രിയ നൽകുന്ന പിന്തുണയേക്കുറിച്ച് ചാക്കോച്ചൻ വാചാലനായി. പഞ്ചവർണ്ണ തത്ത ഒരുപാട് പേരുടെ നിറമുള്ള സ്വപ്‌നമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഈ വീഡിയോ വൈറലാവുകയാണ്.

സമ്മാനം സ്വീകരിക്കാനാണ് പ്രിയ വേദിയിലെത്തിയത്. രണ്ട് വരി പറയാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ വഴങ്ങിയില്ല. പിന്നീട് പാട്ടുപാടാൻ പിറഞ്ഞു. അപ്പോഴും പുറകോട്ട് പ്രിയ ഒതുങ്ങി. ഇതോടെയാണ് കുഞ്ചാക്കോ കാര്യങ്ങൾ വിശദീകരിച്ചത്. അനിയത്തിപ്രാവിന് ശേഷവും ഇപ്പോഴുമുള്ള ഏറ്റവും വലിയ ശക്തി പ്രിയയാണ്. അനിയത്തിപ്രാവിന് മുമ്പും ഇപ്പോഴുമുള്ള ശക്തി അമ്മയും. അമ്മയ്ക്കും പ്രിയയ്ക്കും വേണ്ടി ഞാൻ നന്ദി ചോദിക്കുന്നു-കുഞ്ചാക്കോ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP