Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രഞ്ച് താടിയും കൂളിങ് ഗ്ലാസും വച്ച് ജെയിംസ് ബോണ്ടിന്റെ കാറിൽ 'ചിറകൊടിഞ്ഞ കിനാവുകളി'ലെ വില്ലനെത്തി! അടിപൊളി ലുക്കിൽ കുഞ്ചാക്കോ ബോബൻ

ഫ്രഞ്ച് താടിയും കൂളിങ് ഗ്ലാസും വച്ച് ജെയിംസ് ബോണ്ടിന്റെ കാറിൽ 'ചിറകൊടിഞ്ഞ കിനാവുകളി'ലെ വില്ലനെത്തി! അടിപൊളി ലുക്കിൽ കുഞ്ചാക്കോ ബോബൻ

ങേ.. ഇതാരാ ഈ നടൻ? ഒറ്റനോട്ടത്തിൽ ആർക്കും ആളെ പിടികിട്ടിയില്ല.. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ മലയാള സിനിമയിലെ ചോക്കളേറ്റ് നായകൻ കുഞ്ചാക്കോ ബോബന്റെ അതേ മുഖച്ഛായ..! സ്‌റ്റൈലൻ ഹെയർസ്‌റ്റൈൽ, കൂളിങ് ഗ്ലാസ്, പോരാത്തതിന് ഫ്രഞ്ച് താടിയും.. ഒറ്റനോട്ടത്തിൽ കോട്ടു സ്യൂട്ടുമിട്ട പച്ചപരിഷ്‌ക്കാരി തന്നെ! പിന്നീടാണ് പലരും ഉറപ്പിച്ചത് നമ്മുടെ കുഞ്ചാക്കോ ബോബൻ തന്നെ.. മെയ് ഒന്നാം തീയ്യതി തീയറ്ററിൽ എത്തുന്ന ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിലെ വില്ലന്റെ വരവാണ് ഈ പറഞ്ഞത്. നാടകനായ തയ്യൽകാരനായും വില്ലനായും എത്തുന്നത് കുഞ്ചാക്കോ ബോബൻ തന്നെയാണ്.

ജെയിംസ് ബോണ്ടിന്റെ ലുക്കിലാണ് സുമതിയെ വിവാഹം കഴിക്കാൻ എത്തുന്ന വില്ലനായി കുഞ്ചാക്കോ എത്തുന്നത്. ചിത്രത്തിൽ നായകനും വില്ലനുമായി ഡബിൾ റോളിൽ എത്തുന്ന കുഞ്ചാക്കോ അമ്പരപ്പിക്കുന്ന മൂന്ന് മേക്ക് ഓവറിലുമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അതിലൊരു സ്‌റ്റൈലാണ് ഇപ്പോഴത്തേത്ത്. ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പുറത്തുവന്നതോടെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ചിത്രന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'അഴകിയ രാവണ'നിലെ അംബുജാക്ഷനായ ശ്രീനിവാസനും എത്തുന്നുണ്ട്. ശങ്കർദാസും കൂട്ടരും തള്ളിയ തിരക്കഥ ഒന്നുകൂടി പൊടിതട്ടിയെടുത്താണ് അംബുജാക്ഷൻ ന്യൂജനറേഷനായത്. കോമഡി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ സന്തോഷ് വിശ്വനാഥാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനാണ് ചിറകൊടിഞ്ഞ കിനാവുകൾ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ നായിക. ഇന്നസെന്റ്, മനോജ് കെ. ജയൻ, ലാലു അലക്‌സ്, മാമുക്കോയ,ജോയ് മാത്യു, സൈജു കുറുപ്പ്, ഗ്രിഗറി, സുനിൽ സുഗത, സ്രിന്ദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP