Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേര് പോലെ പുതുമയുമായി പോസ്റ്ററും എത്തി; ബാലമാസികയുടെ മുഖ ചിത്ര രൂപത്തിൽ കുഞ്ഞിരാമായണത്തിന്റെ ഫസ്റ്റ്‌ലുക്ക്

പേര് പോലെ പുതുമയുമായി പോസ്റ്ററും എത്തി; ബാലമാസികയുടെ മുഖ ചിത്ര രൂപത്തിൽ കുഞ്ഞിരാമായണത്തിന്റെ ഫസ്റ്റ്‌ലുക്ക്

പേരു പോലെ തന്നെ പുതുമയുള്ള പോസ്റ്ററുമായി വിനിത് ശ്രീനിവാസന്റെ കുഞ്ഞി രാമായണം. കൗതുകകരവും ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതുമായ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ബാലമാസികയുടെ രൂപത്തിൽ തയാറാക്കിയ പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

കുഞ്ഞിരാമായണം എന്ന പേര് എഴുതിയിരിക്കുന്നതും പ്രത്യേക രീതിയിൽ തന്നെ. കുട്ടൻ ആൻഡ് ലാലു ഒട്ടിപ്പോ സ്റ്റിക്കർ ഫ്രീ, വാസുവിന്റെ വിടലുകൾ കമിങ്‌സൂൺ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാതനായ ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞിരാമായണം.അവികസിതമായ ഒരു ഗ്രാമത്തിന്റെയും അവിടത്തെ ഏതാനും ചെറുപ്പക്കാരുടെയും കഥ ഏറെ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കുഞ്ഞിരാമായണം.

വിനീത് ശ്രീനിവാസനാണ് കുഞ്ഞിരാമനെ അവതരിപ്പിക്കുന്നത്. ബിജുക്കുട്ടൻ, ഹരീഷ്, നീരജ് മാധവ്, ദീപക് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം വിഷ്ണു ശർമ്മ. സംഗീതം ജസ്റ്റിൻ പ്രഭാകരൻ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ.വർക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP