Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

82 ശതമാനം പേരും സിനിമക്ക് നൽകിയത് 5 സ്റ്റാർ റേറ്റിങ്; എന്നാൽ ബുക്ക് മൈ ഷോ നൽകിയത് 22 ശതമാനം മാത്രം; പണം നൽകാത്തതിനാൽ സിനിമയുടെ റേറ്റിങ് കുറച്ചെന്ന് ആരോപണവുമായ് ദേശീയ അവാർഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിർമ്മാതാവ്; ബുക്ക് മൈ ഷോക്കെതിരെ വ്യാപക പ്രതിഷേധം

82 ശതമാനം പേരും സിനിമക്ക് നൽകിയത് 5 സ്റ്റാർ റേറ്റിങ്; എന്നാൽ ബുക്ക് മൈ ഷോ നൽകിയത് 22 ശതമാനം മാത്രം; പണം നൽകാത്തതിനാൽ സിനിമയുടെ റേറ്റിങ് കുറച്ചെന്ന് ആരോപണവുമായ് ദേശീയ അവാർഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിർമ്മാതാവ്; ബുക്ക് മൈ ഷോക്കെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഓൺലൈൻ സിനിമാ ബുക്കിങ് സൈറ്റായ ബുക്ക് മൈഷോക്കെതിരെ ഗുരുതര ആരോപണവുമായി ദേശീയ അവാർഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിർമ്മാതാവ് ബിആർ നസീബ്. പണം നൽകാത്തതിനാൽ ചിത്രത്തിന്റെ റേറ്റിങ് കുറച്ച് കാണിക്കുകയാണ് എന്ന് നിർമ്മാതാവ് പറഞ്ഞു.

ബഹു ഭൂരിപക്ഷം ഉപയോക്താക്കളും 5 സ്റ്റാർ റേറ്റിങ് നൽകിയപ്പോഴും സൈറ്റ് 22 ശതമാനം മാത്രം റേറ്റിങ് നൽകുകയായിരുന്നു. മികച്ച ബാല നടനുള്ള ദേശീയ പുരസ്്കാരം മാസ്റ്റർ ആദിഷിന് ലഭിച്ച ചിത്രമായിരുന്നു കുഞ്ഞു ദൈവം. ഫേസ്‌ബുക്ക് വഴിയാണ് നിർമ്മാതാവ് ആരോപണവുമായി രംഗത്തെത്തിയത്.

'കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. പണം തരികയാണെങ്കിൽ സിനിമയ്ക്ക് നല്ല റേറ്റിങ് തരാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങൾ അത് ഒഴിവാക്കി.''ബുക്ക് മൈ ഷോ യൂസേഴ്‌സിൽനിന്ന് നല്ല റേറ്റിങ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, അവസാന റിസൽട്ടിൽ അവർ ഞങ്ങളെ തോൽപ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസിലാകുന്നില്ല.'

'82 ശതമാനം ഉപയോക്താക്കളും 5 റേറ്റിങ് കൊടുത്തിട്ടും സൈറ്റിൽ കാണിച്ചിരിക്കുന്ന ഓവറോൾ റേറ്റിങ് 22 ശതമാനം മാത്രമാണ്. ജനങ്ങൾ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവർ.'ഞങ്ങൾക്ക് നല്ല റേറ്റിങ് തരാൻ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച് ബുക്ക് മൈ ഷോയിൽ റേറ്റ് ചെയ്യുന്നത് നിർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.'

'കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററിൽ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം.'

ജോജു ജോർജും സിദ്ധാർത്ഥ് ശിവയും പ്രധാന വേഷങ്ങളിൽ എത്തുന്ന കുഞ്ഞു ദൈവം ജിയോ ബേബിയാണ് സംവിധാനം ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP