Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധനുഷ് ചിത്രത്തിന് നൽകാൻ വിദ്യാബാലന് ഡേറ്റ് ഇല്ല; പകരം നറുക്കു വീണത് ലക്ഷ്മി മേനോന്

ധനുഷ് ചിത്രത്തിന് നൽകാൻ വിദ്യാബാലന് ഡേറ്റ് ഇല്ല; പകരം നറുക്കു വീണത് ലക്ഷ്മി മേനോന്

നുഷിന്റെ പുതിയ ചിത്രത്തിൽ വിദ്യാബാലന് പകരം നായികനായി മലയാളിയായ ലക്ഷ്മി മേനോൻ എത്തും. ധനുഷ് ചിത്രത്തിന് നൽകാൻ വിദ്യാബാലന് ഡേറ്റ് ഇല്ലാത്തിതിനാലാണ് ലക്ഷ്മി മേനോൻ ചിത്രത്തിലെത്തിയത്. ആർഎസ് ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കായി വിദ്യാബാലനെ അണിയറപ്രവർത്തകർ സമീപിച്ചെങ്കിലും ഡേറ്റ് ഇല്ലെന്ന കാരണത്താൽ വിദ്യ പിന്മാറുകയായിരുന്നു.

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചു വരുന്നത്. ചിത്രത്തിൽ അജിത്തിന്റെ സഹോദരിയുടെ വേഷമാണ് ലക്ഷ്മിക്ക്. ഇതു കഴിഞ്ഞ ഉടനെ ലക്ഷ്മി ധനുഷ് ചിത്രത്തിൽ അഭിനയിച്ച് തുടങ്ങും. അതേസമയം, പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധനുഷ് ഇപ്പോൾ അഭിനയിക്കുന്നത്.

ധനുഷ് ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്ന സിനിമയാണിതെന്ന പ്രത്യേകതയുമുണ്ട്. ധനുഷ് തന്നെയാണ് അടുത്തവർഷം പുറത്തിറങ്ങുന്ന ചിത്രം നിർമ്മാണം ചെയ്യുന്നതും. മൂന്നാമത്തെ തവണയാണ് ധനുഷ് സെന്തിലിന്റെ ചിത്രം നിർമ്മിക്കുന്നത്. സെന്തിലിന്റെ എതിർനീച്ചൽ, കാക്കി സട്ടൈ തുടങ്ങിയ ചിത്രങ്ങളും ധനുഷാണ് നിർമ്മിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP