Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൃശ്യവിസ്മയങ്ങളൊരുക്കി ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടി; വീഡിയോ കാണാം

ദൃശ്യവിസ്മയങ്ങളൊരുക്കി ലോർഡ് ലിവിങ്‌സ്റ്റൺ 7000 കണ്ടി; വീഡിയോ കാണാം

നോർത്ത് 24 കാതം, സപ്തമശ്രീ തസ്‌കര എന്നീ പുതുമയേറിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ് നൽകിയ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. കാട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം തീർത്തും സാങ്കൽപ്പികമായ ഒരു കഥാപശ്ചാത്തലത്തി നൊപ്പമാണ് സഞ്ചരിക്കുന്നത്. 7000 കണ്ടി എന്ന സാങ്കല്പിക ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, ചെമ്പൻ വിനോദ്, ഭരത്, സുധീർ കരമന, സണ്ണി വെയ്ൻ, ജോയ് മാത്യു, ഗ്രിഗറി, റിനു തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ജയേഷ് നായരാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. ഗ്ലോബൽ യുണെറ്റഡ് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്. വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരിക്കും ചിത്രത്തിലേത് എന്ന സൂചനകൾ നൽകുന്നതാണ് ടെയിലർ.

നോർത്ത് 24 കാതമാണ് അനിൽ രാധാകൃഷ്ണ മേനോൻ ആദ്യം സംവിധാനം ചെയ്ത ചിത്രം. ഫഹദ് നായകനായ ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചി
ത്രത്തിനുള്ള സംസ്ഥാന അവാർഡും നേടിയിരുന്നു. അനിൽ രാധാകൃഷ്!ണൻ മേനോൻ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്!ത ചിത്രം സപ്തപശ്രീ തസ്‌കരാ ആയിരുന്നു. പൃഥ്വിരാജ് നായകനായ ഈ ചിത്രം തീയേറ്ററുകളിൽ വിജയം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP