Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാർത്തകളെ വിനോദമാക്കാനും വിനോദത്തെ വാർത്തകളാക്കാനും രൂപേഷ് നമ്പ്യാർ; മാദ്ധ്യമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയകഥ ലവ് 24×7 ന്റെ ട്രെയിലർ കാണാം

വാർത്തകളെ വിനോദമാക്കാനും വിനോദത്തെ വാർത്തകളാക്കാനും രൂപേഷ് നമ്പ്യാർ; മാദ്ധ്യമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയകഥ ലവ് 24×7 ന്റെ ട്രെയിലർ കാണാം

ശ്രീബാല കെ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ലവ് 24×7 ന്റെ ട്രെയിലർ പുറത്തിറങ്ങി. സ്വന്തം ഫേസ്‌ബുക്ക് പേജിലൂടെ ദിലീപ് ആണ് ട്രെയിലർ പുറത്തുവിട്ടത്. മാദ്ധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. നിഖില വിമൽ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. സുഹാസിനി ലെന, പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ ശശികുമാർ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും വിവിധ വേഷങ്ങളിൽ എത്തുന്നു.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ഈണം നൽകുന്നു. സമീർ ഹക്ക് ആണ് ഛായാഗ്രഹകൻ. എഡിറ്റിങ് മഹേഷ് നാരായണൻ. ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഇഫോർ എന്റർടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത എന്നിവരാണ് സിനിമയുടെ നിർമ്മാണം.

സത്യൻ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായിക ആയിരുന്നു ശ്രീബാല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP