Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യ ഷെഡ്യൂളിന് വാഗമണ്ണിൽ തുടക്കം; പിന്നീട് തിരുവനന്തപുരത്തും മൂംബൈയിലുമായി ചിത്രീകരണം; രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലൂസിഫറിന് തുടക്കമായി; പൃഥിയും സുപ്രിയയും മല്ലികയും പങ്കെടുത്ത പൂജാ ചിത്രങ്ങളും വീഡിയോയും കാണാം

ആദ്യ ഷെഡ്യൂളിന് വാഗമണ്ണിൽ തുടക്കം; പിന്നീട് തിരുവനന്തപുരത്തും മൂംബൈയിലുമായി ചിത്രീകരണം; രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലൂസിഫറിന് തുടക്കമായി; പൃഥിയും സുപ്രിയയും മല്ലികയും പങ്കെടുത്ത പൂജാ ചിത്രങ്ങളും വീഡിയോയും കാണാം

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി ഒരുങ്ങുന്ന ചിത്രം. പ്രേക്ഷകർ ഒരു പോലെ കാത്തിരിക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന് രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തുടക്കമായിരിക്കുകയാണ്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. മുരളി ഗോപി, ആന്റണി പെരുമ്പാവൂർ, മല്ലിക സുകുമാരൻ, സുപ്രിയ തുടങ്ങി പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ്.

ചിത്രത്തിൽ മോഹൻലാൽ ഉടൻ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് വാഗമണ്ണിൽ തുടക്കമായി. തിരുവനന്തപുരമാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. ഓഗസ്റ്റ് 10 മുതലാണ് ഇവിടെ ഷൂട്ടിങ് ആരംഭിക്കുന്നത്.മുംബൈയും പ്രധാന ലൊക്കേഷനായിരിക്കും.

വിവേക് ഒബ്‌റോയ്‌യും ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കും. നേരത്തെ ഒടിയന്റെ ലൊക്കേഷനിലെത്തി പൃഥ്വിരാജ് മോഹൻലാലിനെ ലൂസിഫറിന്റെ തിരക്കഥ വായിച്ചുകേൾപ്പിച്ചിരുന്നു. ലൂസിഫർ വളരെ നല്ല സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ സഹോദരനായി ടോവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ക്വീൻ സിനിമയിലെ നായിക സാനിയയാണ് മോഹൻലാലിന്റെ മകളായി വേഷമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്, മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം വൈകാതെ തന്നെയുണ്ടാവും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP