Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദം ഒഴിയാതെ ബാജിറാവോ മസ്താനി; മറാത്ത രാജകുടുംബത്തിന് തിരക്കഥ കാണിക്കാത്തതിന് ദീപികയ്ക്കും പ്രിയങ്കയ്ക്കും രൺവീറിനും കോടതി നോട്ടിസ്; നാല് മാസത്തിനുള്ളിൽ വിശദീകരണം നല്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര കോടതി

വിവാദം ഒഴിയാതെ ബാജിറാവോ മസ്താനി; മറാത്ത രാജകുടുംബത്തിന് തിരക്കഥ കാണിക്കാത്തതിന് ദീപികയ്ക്കും പ്രിയങ്കയ്ക്കും രൺവീറിനും കോടതി നോട്ടിസ്; നാല് മാസത്തിനുള്ളിൽ വിശദീകരണം നല്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര കോടതി

രിത്രവും വസ്തുതകളും വളച്ചൊടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ആദ്യ മുതൽ വിവാദത്തിൽ പെട്ട ചിത്രമാണ് ബാജിറാവോ മസ്താനി. രാജാവ് ശ്രീമാന്ദ് ബാജിറാവോ പേഷ്‌വയുടെയും കുടുംബത്തിന്റെയും ചരിത്രം തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നതിന്റെ പേരിൽ പ്രദർശനം തടയണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങി ഏറെ നാൾ കഴിഞ്ഞിട്ടും വിവാദം ചിത്രത്തെ വിടാതെ പിന്തുടരുകയാണ്.

മറാത്ത രാജകുടുംബത്തിന് തിരക്കഥ കാണിച്ചുകൊടുത്തില്ലെന്നാരോപിച്ച് സിനിമയിൽ മറാത്ത പേശ്വ ബജിറാവോയുടെ വേഷം ചെയ്ത രൺവീർ സിങ്ങിനും മസ്താനി, കാശിബായി എന്നീ കഥാപാത്രങ്ങൾ ചെയ്ത ദീപിക പദുക്കോൺ, പ്രിയങ്ക എന്നിവർക്കും മധ്യപ്രദേശ് സർക്കാർ നോട്ടീസ് നൽകിയതാണ് പുതിയ വിവാദത്തിന്റെ കാരണം.

സിനിമയിൽ യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളുണ്ടെന്നും അത് തന്റെ കുടുംബത്തിന്റെ പേരിന് ദോഷകരമായി ബാധിച്ചുവെന്നും രാജ കുടുംബത്തിലെ ഇളമുറക്കാരനായ തംകീൻ അലി ബഹാദൂർ പരാതിപ്പെട്ടിരുന്നു. തിരക്കഥ സെൻസർ ബോർഡിനെയോ, രാജകുടുംബത്തെയോ കാണിച്ചില്ലെന്നു പരാതിയിൽ പറയുന്നു.

സംവിധായകൻ സഞ്ചയ് ലീല ബൻസാലി, നോവൽ എഴുത്തുകാരൻ എൻ.എസ്.ഇനാംദാർ, രൺവീർ സിങ്ങ്, ദീപിക പദുക്കോൺ പ്രിയങ്ക ചോപ്ര എന്നിവർക്ക് നാലുമാസത്തിനുള്ളിൽ വിശദീകരണം നൽകാനുള്ള നോട്ടീസാണ് മഹാരാഷ്ട്ര കോടതി നൽകിയിരിക്കുന്നത്.

സഞ്ചയ് ലീലാ ഭൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ നായക കഥാപാത്രമായ ബാജിറാവോ ആയി തിരശീലയിലെത്തിയത് റൺവീർ സിങ്ങാണ്. പ്രിയങ്ക ചോപ്ര കാശിഭായിയും മസ്താനി എന്ന കഥാപാത്രമായി ദീപിക പദുക്കോണും ആണ് അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP