Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാഹുബലിക്ക് പിന്നിൽ റെക്കോഡ് കളക്ഷനോടെ ശ്രുതി ഹാസൻ ചിത്രം; 25 ദിവസം കൊണ്ട് ശ്രീമന്തുവിന്റെ കളക്ഷൻ 154 കോടി

ബാഹുബലിക്ക് പിന്നിൽ റെക്കോഡ് കളക്ഷനോടെ ശ്രുതി ഹാസൻ ചിത്രം; 25 ദിവസം കൊണ്ട് ശ്രീമന്തുവിന്റെ കളക്ഷൻ 154 കോടി

തെലുഗു നിനിമാ ലോകത്തെ മെഗാ സ്റ്റാർ മഹേഷ് ബാബു നായകനായെത്തിയ ശ്രീമൻതുഡുവും റെക്കോഡ് കളക്ഷൻ പിന്നിട്ട് മുന്നേറുന്നു. നേരത്തെ ഒരാഴ്ച കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനടിയ ചിത്രം ഇപ്പോൾ 154 കോടി കടന്നിരിക്കുകയാണ്.

ഒരു ഗ്രാമത്തെ ദത്തെടുക്കുന്ന ധനികയുവാവിന്റെ കഥ പറയുന്ന ചിത്രത്തിലെ നായിക ശ്രുതി ഹാസനാണ്. ചിത്രം പ്രദർശനത്തിനെത്തി ഇരുപത്തിയഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് 154 കോടി രൂപ നേടിയത്.

ഇറോസ് ഇന്റർനാഷണൽ ലോകവ്യാപകമായി പ്രദർശനത്തിനെത്തിച്ച ചിത്രം രാജമൗലിയുടെ ബാഹുബലിക്ക് പിന്നാലെ ഏറ്റവുമധികം കളക്ഷനുകൾ നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്.

കൊരാട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മഹേഷ് ബാബുവും, മൈത്രി മൂവിസും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP