Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജുവിനെ കടത്തിവെട്ടി 'മഹേഷിന്റെ പ്രതികാരം'; ആഷിക് അബു ടീമിൽ നിന്ന് ഒരു ഹിറ്റു കൂടി; ഫഹദിൻേറത് ശക്തമായ തിരിച്ചുവരവ്

ബിജുവിനെ കടത്തിവെട്ടി 'മഹേഷിന്റെ പ്രതികാരം'; ആഷിക് അബു ടീമിൽ നിന്ന് ഒരു ഹിറ്റു കൂടി; ഫഹദിൻേറത് ശക്തമായ തിരിച്ചുവരവ്

കെ.വി നിരഞ്ജൻ

കൊച്ചി: യുവതാരങ്ങൾ ഏറ്റുമുട്ടിയ ഫെബ്രുവരി ചിത്രങ്ങളിൽ ആദ്യ ദിനത്തിൽതന്നെ മികച്ച അഭിപ്രായവുമായി മഹേഷിന്റെ പ്രതികാരം' മുന്നേറുന്നു. പ്രശസ്ത സംവിധായകൻ ആഷിക് അബു നിർമ്മിച്ച ചിത്രം, ശ്യാം പുഷ്‌ക്കരന്റെ രചനയിൽ നടനും സഹസംവിധായകനുമായ ദിലീഷ് പോത്തനാണ് സംവിധാനം ചെയ്തിരിക്കുന്നത്.ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

ഫഹദ് ഫാസിൽ എന്ന മലയാളികളുടെ പ്രിയപ്പെട്ട നടന്റെ വാണിജ്യ സിനിമയിലേക്കുള്ള തിരച്ചുവരുവു കൂടിയാണ് ഈ പടം. തന്റെ ചില ചിത്രങ്ങൾ സാമ്പത്തികമായി വിജയിക്കത്തതിനെ തുടർന്ന് കൊടുത്ത അഡ്വാൻസ് തിരച്ചു നൽകി സെലക്ടീവ് ആവുകയാണ് ഫഹദ് ചെയ്തത്.

'മൺസൂൺ മാംഗോസ്', 'മഹേഷിന്റെ പ്രതികാരം' എന്നീ ചിത്രങ്ങളുടെ പ്രതികരണം അറിഞ്ഞശേഷമേ ഇനി പുതിയ വാണിജ്യ സിനിമകൾ ഏറ്റെടുക്കൂ എന്നായിരുന്ന ഫഹദിന്റെ നിലപാട്. ഇതിൽ 'മൺസൂൺ മാംഗോംസ്' മികച്ച ചിത്രമെന്ന പേര് ഉണ്ടാക്കിയെങ്കിലും സാമ്പത്തികമായി ഒരു വൻ വിജയമായില്ല. എന്നാൽ ഇത് പരിഹരിക്കുന്ന രീതിയിൽ മഹേഷിന്റെ പ്രതികാരം സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണെന്നാണ് തീയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ദിവസത്തെ പ്രതികരണത്തെ തുടർന്ന് രണ്ടാംദിവസംമുതൽ പുതുതായി 20 സെന്ററുകളിലേക്കുകൂടി ചിത്രം പ്രദശർനം തുടങ്ങി.ഇടുക്കിയിൽ ഭാവന എന്ന സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫർ മഹേഷിന്റെ കഥയാണിത്.തുടക്കം മുതൽ നർമ്മത്തിന്റെ ട്രാക്കിൽ സഞ്ചരിക്കുന്ന ചിത്രം രണ്ടാംപകുതിയിലെ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.ഫഹദിന്റെ നായികയായി അനുശ്രീയാണ് എത്തുന്നത്.സൗബിൻ ഷാഹിന്റെയം അലാൻസിയർ ലേയുടയും മികച്ച പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP