Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായകൻ ചാടുമ്പോൾ ഒപ്പം ചാടുന്ന ക്യാമറ; അതിശയിപ്പിക്കുന്ന സാഹസിക രംഗങ്ങളുമായി വിക്രമിന്റെ പത്ത് എൻട്രതുക്കുള്ളെ മേക്കിങ് വീഡിയോ കാണാം

നായകൻ ചാടുമ്പോൾ ഒപ്പം ചാടുന്ന ക്യാമറ; അതിശയിപ്പിക്കുന്ന സാഹസിക രംഗങ്ങളുമായി വിക്രമിന്റെ പത്ത് എൻട്രതുക്കുള്ളെ മേക്കിങ് വീഡിയോ കാണാം

എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന ചിത്രമാണ് പത്ത് എൻട്രതുക്കുള്ളൈ. ചിത്രത്തിന്റെ  ട്രെയിലർ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ആക്ഷനും പ്രണയവും കോർത്തിണക്കി അടിപോളി ട്രെയിലറാണ് പുറത്തിറങ്ങിയത്. നായകൻ ചാടിയും പറന്നുമെത്തുന്ന ട്രെയിറിലെ രംഗങ്ങൾ പ്രേക്ഷകർക്ക് ആവേശം ജനിപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു

നായകൻ ചാടുന്നതോടൊപ്പം ക്യാമറമാനും പറന്ന് ചാടുന്ന രംഗങ്ങളാണ് മേക്കിങ് വീഡിയോയിലൂടെ പുറത്തായത്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് സോണിയ മ്യൂസിക്കാണ്. വിജയ് മിൽട്ടൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമാന്തയാണ് വിക്രമിന്റെ നായികയായി എത്തുന്നത്. ഒക്ടോബർ 21നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

ഹോളിവുഡ് സ്‌റ്റൈൽ സ്പീഡ് ആക്ഷനും,ചെയ്‌സിങ് സീക്വൻസുകളുമുള്ള പത്ത് എൻട്രതുക്കുള്ളേ റോഡ് മൂവീ ഗണത്തിലുള്ള ചിത്രമാണ്. ഗോലിസോഡ എന്ന ആദ്യചിത്രത്തിലൂടെ നിരൂപക പ്രശംസയും ജനപ്രിയതയും നേടിയ വിജയ് മിൽട്ടൺ ആണ് രചനയും സംവിധാനവും. ഫോക്‌സ് സ്റ്റാറും ഏ ആർ മുരുഗദോസും ചേർന്നാണ് വിക്രത്തിന്റെ തീപ്പൊരി ആക്ഷൻ രംഗങ്ങളുള്ള ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP