Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

കാണാനുള്ള കൊതി മൂത്ത് പ്രേമം ഡൗൺലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയിൽ പിടിയിൽ; അറസ്റ്റിലായത് കോട്ടയം സ്വദേശിയായ എൻജിനിയർ

കാണാനുള്ള കൊതി മൂത്ത് പ്രേമം ഡൗൺലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയിൽ പിടിയിൽ; അറസ്റ്റിലായത് കോട്ടയം സ്വദേശിയായ എൻജിനിയർ

മെൽബൺ: സൂപ്പർ ഹിറ്റായ പ്രേമത്തിന്റെ പകർപ്പ് ഇന്റർനെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത മലയാളി ഓസ്‌ട്രേലിയയിൽ പിടിയിലായി. മെൽബണിൽ എൻജിനിയറായ കോട്ടയം പാല സ്വദേശിയാണ് അറസ്റ്റിലായത്.

ഓസ്‌ട്രേലിയൻ പൈറസി നിയമപ്രകാരം 20,000 ഡോളർ വരെ പിഴ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ആണിത്. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയ,ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ പിടിയിൽ ആകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

പൈറസി നിയമം വിദേശ രാജ്യങ്ങളിൽ ശക്തമാണ്. ഈ നിയമത്തിന്റെ ഗൗരവമറിയാതെയാണ് ഇന്റർനെറ്റിൽ നിന്നും മലയാളികൾ സിനിമകൾ ഡൗൺലോഡ് ചെയ്യുന്നത്. ഇത്തരക്കാരെയെല്ലാം പൊലീസ് നിരീക്ഷിക്കുകയാണ്.

മലയാള സിനിമകളിലെ നിരവധി കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് പ്രേമം പ്രദർശനം തുടരുന്നത്. അതിനിടെ, ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ സിഡികളിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഓൺലൈനുകളിലുമായി പ്രചരിക്കുന്നുമുണ്ട്. സെൻസർ കോപ്പി എന്ന വാട്ടർമാർക്കുള്ള പതിപ്പാണ് പ്രചരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് ആന്റി പൈറസി സെല്ലിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഓസ്‌ട്രേലിയയിൽ നിന്ന് മലയാളി യുവാവിനെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP