Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാക്ഷസ രാജാവിലെ'സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും' എന്ന പാട്ടിലെ അന്ധബാലനെ ഓർമ്മയുണ്ടോ..? 'താര രാജാവ് മമ്മൂക്കയെ ഒരിക്കൽക്കൂടി കാണണം' എന്ന ആഗ്രഹം പേറി ബാല മുരുകൻ; അന്ധർക്കായുള്ള അഗതിമന്ദിരത്തിലിരുന്നു മുരുകൻ ഓർക്കുന്നു മമ്മൂട്ടിയെ പരിചയപ്പെട്ട ആ സ്വപ്‌ന നിമിഷം

രാക്ഷസ രാജാവിലെ'സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും' എന്ന പാട്ടിലെ അന്ധബാലനെ ഓർമ്മയുണ്ടോ..? 'താര രാജാവ് മമ്മൂക്കയെ ഒരിക്കൽക്കൂടി കാണണം' എന്ന ആഗ്രഹം പേറി ബാല മുരുകൻ;  അന്ധർക്കായുള്ള അഗതിമന്ദിരത്തിലിരുന്നു മുരുകൻ ഓർക്കുന്നു മമ്മൂട്ടിയെ പരിചയപ്പെട്ട ആ സ്വപ്‌ന നിമിഷം

കോഴിക്കോട്: മമ്മൂട്ടി നായകനായി എത്തിയ വിനയൻ ചിത്രം രാക്ഷസ രാജാവിനെ ആരും മറക്കാനിടയില്ല. ബോക്‌സോഫീസിൽ വൻ വിജയമായ രാക്ഷസ രാജാവിലെ പാട്ടുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. ചിത്രത്തിലെ സ്വപ്‌നം ത്യജിച്ചാൽ എന്ന ഗാനം പ്രേക്ഷകന് വളരെ ഹൃദയസ്പർശിയായ ഒന്നായിരുന്നു. ആ പാട്ടിലൂടെ നമ്മുടെ മുന്നിലെത്തിയ അന്ധ ബാലനായ ബാല മുരുകൻ ഇന്ന് കോഴിക്കോട് നാട്ടുകാരുടെ ഔദാര്യത്തിൽ അന്ധർക്കായുള്ള അഗതിമന്ദിരത്തിലാണ് താമസം . ജന്മനാ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ബാല മുരുകൻ ബി എയും ബി എഡ് കഴിഞ്ഞ ഒരാളാണ്.

ജീവിതത്തിൽ വിധി പല വിധത്തിൽ ദൈവം തമാശ കളിക്കുമ്പോൾ ഇപ്പോൾ മുരുകന് ഓരെ ഒരു ആഗ്രഹമാണുള്ളത്. 'താര രാജാവ് മമ്മൂക്കയെ ഒരിക്കൽക്കൂടി കാണണം'.16 വർഷം മുമ്പാണ് രാക്ഷസ രാജാവിന്റെ സെറ്റിൽ വെച്ച് ബാല മുരുകൻ മമ്മൂക്കയെ കാണുന്നത്. അന്ന് ഷൂട്ടിങ് ശേഷം നമ്മെളെല്ലാം മമ്മൂക്കയെ പരിചയപ്പെടാൻ ചെന്നപ്പോൾ ഞങ്ങളുടെ അവസ്ഥ കണ്ടു മമ്മൂക്ക വികാരഭരിതനായെന്ന് മുരുകൻ ഓർക്കുന്നു. നല്ല ഓർമകൾ അധികമില്ലാത്ത ജീവിതത്തിൽ അകക്കണ്ണിന്റെ കാഴ്ചയിൽ കണ്ട ഏറ്റവും നല്ല മുഹൂർ്ത്തം അതാണെന്ന് മുരുകൻ പറയുന്നു.

അന്ധത ജീവിതത്തെ തന്റെ ഉൾക്കരുത്തിൽ മുന്നോട്ട് നീങ്ങാൻ കൊതിക്കുന്ന മുരുകൻ ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് കുടിയേറിപ്പാർത്ത മുളകന്റെയും മുത്തമ്മയുടെയും നാലാണ്മക്കളിൽ ഇളയവനാണ്. തന്റെ ഒൻപതാം വയസ്സിൽ മാതാപിതാക്കളെ നഷ്ടമായ മുരുകൻ പിന്നീട് അമ്മയുടെ അനിയത്തിയുടെ കൂടെയായിരുന്നു താമസം, മൂന്ന് സഹോദരങ്ങൾ ഉള്ള മുരുകൻ വലുതായപ്പോൾ കല്യാണത്തോടെ സഹോദരങ്ങളും ഉപേക്ഷിച്ചു. പിന്നീട് ആ വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു മുരുകന്.

പഠനത്തിൽ മിടുക്കനായിരുന്ന മുരുകൻ വിദ്യാഭ്യാസത്തിന് ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് കണ്ട് നന്നായി പഠിക്കാൻ ശ്രമിച്ചു. ഞാൻ ശ്രമിക്കാത്തതിനാൽ തനിക്ക് ഒന്നും നഷ്ടമാവരുതെന്ന് ചിന്തിച്ച മുരുകൻ ബി എ ബിരുദ ധാരിയും ബി എഡും പഠിച്ചു. എന്നാൽ കാഴ്ച അവിടേയും വില്ലനായി മാറി.ഒരു സ്ഥിര വരുമാനമുള്ള ജോലി മുരുകനെ തേടിയെത്തിയില്ല. എസ് ടി ഡി ബൂത്തിൽ പാർട്ട് ടൈം ജോലി ചെയ്തും പലരോടും സഹായം അഭ്യർത്ഥിച്ചും മുരുകൻ മുന്നോട്ട് പോയെങ്കിലും ജീവിതം പച്ച പിടിച്ചില്ല. ഒടുവിൽ ആ ജീവിതം തന്നെ ഇല്ലാതാവാൻ മുരുകൻ ആഗ്രഹിച്ചു.

സ്വന്തമായി ഒരു വീടോ ജോലിയോ ഇല്ലാത്ത മുരുകൻ സുഹൃത്തുക്കളുടെ സഹായത്താലാണ് ഇന്ന് ജീവിക്കുന്നത്. എന്ത് ജോലിയും ചെയ്യാമെന്നുണ്ടെങ്കിലും കാഴ്ചയില്ലാത്തത് മുരുകന് തിരിച്ചടിയാകുന്നു. ഇനി ഒരു സ്വപനം മാത്രം താൻ പഠിക്കുമ്പോൾ ഉൾക്കാഴ്ചയിൽ കണ്ട മമ്മൂക്കയെ ഒന്ന് കാണുക കുറച്ച് സമയം ചിലവഴിക്കുക. നടക്കുമോ എന്നറിയില്ലെങ്കിലും താൻ പഠിച്ച നിറവും നാടും എല്ലാം കാണണെമെന്നും മുരുകൻ ആഗ്രഹിക്കുന്നു.അതും ദൈവത്തിന് നൽകി മുരുകൻ ജീവിക്കുകയാണ് കോഴിക്കോട് അന്ധർക്കായുള്ള അഗതി മന്ദിരത്തിൽ താര രാജാവ് തന്നെ കേട്ടറിഞ്ഞെങ്കിലും വരുമെന്ന് കരുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP