Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ഒരു ചിത്രം; മോഹൻലാലും പ്രണവ് മോഹൻലാലിന്റേയും കൂടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്ന് മെഗാ സ്റ്റാർ

സോഷ്യൽ മീഡിയയിൽ തരംഗമാവുന്ന ഒരു ചിത്രം; മോഹൻലാലും പ്രണവ് മോഹൻലാലിന്റേയും കൂടെയുള്ള മമ്മൂട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു; അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്ന് മെഗാ സ്റ്റാർ

കൊച്ചി: മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാലും കുടുംബവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടർന്ന് മോഹൻലാലും പ്രണവും ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. ഒപ്പം ആദിക്ക് ആശംസകളും താരം ഫെയ്‌സ് ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്.

'സിനിമാലോകത്തേയ്ക്ക് എത്തുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.

പ്രണവ് മോഹൻലാൽ നായകനാവുന്ന ആദിയുടെ ഓഡിയോ ലോഞ്ച് മോഹൻലാൽ നിർവഹിച്ചിരുന്നു. ഫേസ്‌ബുക്ക് ലൈവ് വഴിയായിരുന്നു ഓഡിയോ ലോഞ്ച് നിർവഹിച്ചത്.സംവിധായകൻ ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ജനുവരി 26ന് മമ്മൂട്ടിയുടെ ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിനൊപ്പമാണ് ആദിയും പ്രദർശനത്തിന് എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP