Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേരൻപിന് പിന്നാലെ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി കരാറുപ്പിച്ച് മമ്മൂട്ടി; പുരസ്‌കാര ജേതാവ് സീനു രാമസ്വാമി ചിത്രത്തിൽ നായകനാവാൻ നടൻ

പേരൻപിന് പിന്നാലെ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി കരാറുപ്പിച്ച് മമ്മൂട്ടി; പുരസ്‌കാര ജേതാവ് സീനു രാമസ്വാമി ചിത്രത്തിൽ നായകനാവാൻ നടൻ

റാം ഒരുക്കിയ പേരൻപ് എന്ന സിനിമയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു തമിഴ് ചിത്രം അണിയറയിലൊരുങ്ങുന്നതായി സൂചന. നിരവധി പുരസ്‌കാരങ്ങൾ നേടിയ തെന്മേർക്ക് പരുവക്കാറ്റ്, ഇടംപൊരുൾ യേവൽ എന്നീ ചിത്രങ്ങൾ ഒരുക്കിയ സീനു രാമസ്വാമിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്നാണ് സൂചന.

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും സീനു രാമസ്വാമിയും കൂടിക്കാഴ്ച നടത്തിയതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട ചെയ്തു. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വിജയ് സേനുപതിയെ നായകനാക്കി ധർമ്മദുരൈ എന്ന സിനിമയുടെ പണിപ്പുരയിലാണ് സീനു രാമസ്വാമി.

അദ്ദേഹത്തിന്റെ തെന്മേർക്ക് പരുവക്കാറ്റ് മികച്ച തമിഴ് ചിത്രത്തിനുൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. തോട്ടം മേഖലയിലെ ഇടത് രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ഇടംപൊരുൾ യേവൽ' എന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP